1 GBP = 103.70

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് / ന്യൂ ഇയ്യർ ചാരിറ്റിക്ക് വേണ്ടി സ്നേഹമനസുകൾ നല്കിയത് 4687.25 പൗണ്ട്…..

ഇടുക്കി ജില്ലാ സംഗമത്തിന്റെ  ക്രിസ്മസ് / ന്യൂ ഇയ്യർ ചാരിറ്റിക്ക് വേണ്ടി  സ്നേഹമനസുകൾ നല്കിയത് 4687.25 പൗണ്ട്…..

ഇടുക്കി ജില്ലാ സംഗമം കമ്മറ്റി
ഇടുക്കി ജില്ലാ സംഗമത്തിന്റ ക്ലിസ്മസ് / ന്യൂ ഇയ്യർ ചാരിറ്റി അവസാനിച്ചപ്പോൾ സംഗമം അക്കൗണ്ടിലേക്ക് എത്തിചേർന്നത് 4687.25 പൗണ്ട്. (400,972. ലക്ഷം രൂപ).
നിങ്ങൾ നല്കിയ ഈ തുക കൊണ്ട് ഈ കുടുംബങ്ങൾക്ക് 200500 രൂപാ വീതം നല്കാൻ നമുക്ക് സാധിക്കും. ഇടുക്കി നാരകക്കാനത്ത് തുക കൈമാറാനായി ജോയിന്റ് കൺവീനർ ബാബു തോമസും, തൊടുപുഴ കുമാരമംഗലത്ത് തുക കൈമാറുന്നതിനായി കമ്മറ്റി അംഗം സിജോ വേലംകുന്നേലിന്റയും നേതൃത്തിൽ ക്രമീകരണങ്ങൾ നടന്ന് വരുന്നു.

ഏവർക്കും നന്ദിയുടെ ഒരു വാക്ക് .

ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളിൽ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും, പ്രത്യേകമായി ജന്മനാടിനോടുള്ള സ്നേഹം നിലനിർത്തി ഈ ചാരിറ്റി വൻ വിജയമാക്കിയ മുഴുവൻ ഇടുക്കിജില്ലക്കാരോടും, നമ്മുടെ നാട്ടിൽ കഷ്ട്ത അനുഭവിക്കുന്ന ഈ രണ്ട് കുടുംബങ്ങൾക്ക് തങ്ങളാൽ കഴിയും വിധം ചെറു സഹായങ്ങൾ ചെയ്യാൻ കഴിയുന്നതിൽ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികൾക്കും, ഞങ്ങളുടെ ചാരിറ്റിയിൽ പങ്ക് ചേർന്ന മറ്റു ജില്ലകാരെയും, അസോസിയേഷനുകൾക്കും, മാധ്യമ സുഹ്യത്തുക്കൾക്കും, ഓൺലൈൻ മാധ്യമങ്ങളെയും ഞങ്ങൾ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.

ഈ ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവര്ത്തിച്ച മുഴുവൻ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവർത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ.

പലതുള്ളി പെരുവെള്ളം എന്ന പഴഞ്ചൊല്ല് പോലെ നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ചാരിറ്റിയുടെ വിജയവും ശക്തിയും.

ഈ ചാരിറ്റി കളക്ഷനിൽ പങ്കാളികളായ മുഴുവൻ വ്യക്തികളെയും ഒരിക്കൽ കൂടി ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓർക്കുന്നു..

ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഒരോരുത്തരുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നൂ . സ്നേഹത്തോടെ,

ഇടുക്കി ജില്ലാ സംഗമം കമ്മറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more