1 GBP = 103.87

ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണിയുടെ ആശംസകൾ…

ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണിയുടെ ആശംസകൾ…

റോയ് കട്ടപ്പന 

പ്രിയ സ്നേഹിതരെ ആറാമത് ഇടുക്കി ജില്ലാ സംഗമം മെയ് ആറാം തീയതി ബിർമിങ്ങ്ഹാം വുൾവർഹാംപ്ടണിൽ നടക്കുന്ന ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണി ആശംസകൾ നേർന്നു. ഇടുക്കി ജില്ലാ സംഗമം യുകെയിലും നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ എനിക്കും പങ്കു ചേരാനായിട്ടുണ്ട് എന്നും അതിൽ അതിയായ സന്തോഷം ഉണ്ട് എന്നും എല്ലാ വർഷവും നടക്കുന്ന ഇടുക്കി ജില്ലയുടെ തനിമ നിലനിർത്തുന്ന ഇടുക്കിയുടെ മക്കളുടെ സംഗമം ശക്തിവത്തായി മുന്നേറട്ടെ എന്നും എം.എം മണി ആശംസിച്ചു .

മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങളും ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു. ഈ സംഗമത്തിലേക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്:
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BWQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more