1 GBP = 103.12

മെയ് ആറാം തീയതി ഇടുക്കി ജില്ലാ സംഗമം … ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാനുള്ള അവസരവും….

മെയ് ആറാം തീയതി ഇടുക്കി ജില്ലാ സംഗമം … ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ  ചൊരിയുവാനുള്ള അവസരവും….

റോയ് മാഞ്ചസ്റ്റര്‍

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്‌നേഹ കുട്ടായ്മ മെയ് മാസം ആറാം തീയതി വുള്‍വര്‍ഹാംപ്‌ടെണില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ സംഗമം കഴിഞ്ഞ വര്‍ഷത്തെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.
എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.
മെയ് മാസം ആറാം തിയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍ നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇതുവഴി 1200 പൗണ്ടോളം നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് നല്‍കുവാന്‍ സാധിച്ചു.
ഹൈറേഞ്ചും, ലോവര്‍ റേഞ്ചും ഉള്‍പ്പെട്ട ഹൈറേഞ്ചിന്റെ മനോഹാരിതയും മൊട്ടകുന്നുകളും, താഴ്വ്വാരങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദിസായും ലോക ഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ടാം ‘ ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും തേക്കടി ജലാശയവും, വിവിധ ഭാഷയും സംസ്‌കാരവും ഒത്തു ചേര്‍ന്ന ഇടുക്കി ജില്ലയിലെ മക്കളുടെ സ്‌നേഹകൂട്ടായ്മക്ക് ഇനി മാസങ്ങള്‍ മാത്രം. മെയ് ആറിനു നടക്കുന്ന സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും
വുള്‍വര്‍ഹാംപ്‌ടെണിലെയ്ക്ക് സ്വാഗതം ചെയ്യുന്നു. ഇടുക്കി ജില്ലാക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കുട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും നമ്മള്‍ യുകെയിലും ജന്മനാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള നമ്മുടെ സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി ജില്ലയില്‍ മത രാഷ്ടിയ നേതൃത്വത്തിന്റെ പ്രശംസ നേടാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.
ഓരോ വര്‍ഷം കഴിയുമ്പോഴും ജനകിയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും ജനോപകാരപ്രദവുമായ വിവിധ പരിപാടികള്‍ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറി കൊണ്ടിരിക്കുന്നു. കൂടാതെ ഈ കൂട്ടായ്മ ഇടുക്കി ജില്ലാക്കാര്‍ നല്ല സ്‌നേഹബന്ധത്തിനും പ്രവാസികളായി കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും ഐക്യവും സ്‌നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവര്‍ തമ്മില്‍ കുശലം പറയുന്നതിന്നും, നമ്മുടെ കുട്ടികളുടെ കലാകായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ സംഗമം.
ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു..
യുകെയില്‍ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നൂ.
വേദിയുടെ അഡ്രസ്,
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
Roy-07828009530,
Babu-07730 883823
Benny -07889 971259,
Roy-07956 901683,
Shibu-07576 195312

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more