1 GBP = 103.70

ഈറനണിഞ്ഞ ഈ കണ്ണുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല … ഇവരുടെ കണ്ണുകള്‍ തുടക്കാന്‍ നിങ്ങളും സഹായിക്കില്ലേ?

ഈറനണിഞ്ഞ ഈ കണ്ണുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല … ഇവരുടെ കണ്ണുകള്‍ തുടക്കാന്‍ നിങ്ങളും സഹായിക്കില്ലേ?

കഴിഞ്ഞ ആഴ്ച്ച ലണ്ടനിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ശിവപ്രസാദ് (37) എന്ന ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ഒരു വഴിക്കു നടക്കുമ്പോള്‍ പോലും ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ കുറച്ചുകൂടി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ടതില്ലേ എന്നു ചിന്തിച്ചു പോകുന്നു.
മരിച്ചു രണ്ടാഴ്ചയോളം മുറിയില്‍ കിടന്നതിനു ശേഷമാണു ഭാര്യ വിളിച്ചു പറഞ്ഞു സുഹൃത്ത് പോയി ശവശരിരം കണ്ട് പോലീസില്‍ അറിയിച്ചത് എന്നാണ് കിട്ടുന്ന വിവരം. ഇതില്‍ നിന്നും ജീവിക്കാന്‍ വേണ്ടി ഇവിടെ വന്നു എത്രമാത്രം ഒറ്റപ്പെട്ടാണ് അദ്ദേഹം ജീവിച്ചത് എന്നു നമുക്ക് മനസിലാകും.

മരിച്ച ശിവപ്രസാദിനു രണ്ടു കുട്ടികളും ഭാര്യയും ഉണ്ട്. മൂത്ത കുട്ടി ആറാം ക്ളാസില്‍, രണ്ടാമത്തെ കുഞ്ഞിന് നാല് വയസു മാത്രം.
അച്ഛന്റെ പിറന്നാള്‍ സമ്മാനം കാത്തിരുന്ന ചന്ദ്രമൗലിക്ക് നമുക്കൊരു സമ്മാനം കൊടുക്കാനാകുമോ ….
”അമ്മെ അച്ഛന്‍ എന്നാ വരുന്നേ, അമ്മയെന്തിനാ കരയുന്നേ ” നാലു വയസുകാരന്‍ ചന്ദ്രമൗലിയുടെ ചോദ്യം കേട്ട് ഉള്ള ധൈര്യംവും ചോര്‍ന്നു തളരുകയാണ് ശിവയുടെ പത്‌നി ശാലു. അടുത്ത ചൊവ്വാഴ്ച മകനെ കാണാന്‍ വീട്ടില്‍ എത്തേണ്ട ശിവ ഇപ്പോള്‍ അനാഥ ജഡമായി നമുക്ക് മുന്നില്‍ ഉണ്ട് . മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമം അകാരണമായി വൈകുന്നു . ഈ മാസം 27 നു ചന്ദ്രമൗലി അച്ഛനില്ലാതെ പിറന്നാള്‍ ആഘോഷിക്കണം . അവനു സമ്മാനം നല്കാന്‍ ആരുണ്ട് ? മരണത്തിന്റെ തീവ്രത അറിയാന്‍ പാകം ആയിട്ടില്ലാത്ത ആ മനസിന് ഇപ്പോള്‍ നമ്മളാണ് എല്ലാമെല്ലാം ആകേണ്ടത്.

ലണ്ടന്‍ മലയാളി ആണെങ്കിലും നാട്ടിലെ വീട്ടില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഒന്നുമില്ല , അടുത്തുള്ള കഫെ രാത്രിയില്‍ തുറപ്പിച്ചാണ് പലപ്പോഴും എംബസിയിലേക്കും മറ്റും ആവശ്യപ്പെടുന്ന രേഖകള്‍ സമയത്തിന് എത്തിക്കുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന ഭാര്യ ശാലുവിനും കുട്ടികള്‍ക്കും ഒരു കൈസഹായം ചെയ്യാന്‍ നമുക്ക് കഴിയേണ്ടേ ? ഈ വിഷയം നേരത്തെ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും മറ്റുള്ള ഏതെങ്കിലും മലയാളി സമൂഹം ഇതു ഏറ്റെടുക്കുമെന്നും അതിനോട് സഹകരിക്കാമെന്നും ഞങ്ങള്‍ വിചാരിച്ചിരുന്നു. നാളിതുവരെ ആരും മുന്‍പോട്ടു വന്നതായി കണ്ടില്ല . ഇവിടെ മുഖംതിരിച്ചു നില്‍ക്കാന്‍ ഞങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ല അതുകൊണ്ട് ഈ കടമ ഏറ്റെടുത്തു ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ വീണ്ടും കൈനീട്ടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

ഈ കുടുംബത്തെ നിങ്ങള്‍ സഹായിക്കില്ലേ? ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ പണവും ചെക്ക് മുഖേന നാട്ടില്‍ കൊടുത്തുവിട്ടു ശിവയുടെ ഭാര്യക്കു കൈമാറും .ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ശാലുവിന്റെ സഹോദരനുമായി ബന്ധപ്പെട്ടത് ലണ്ടന്‍ മലയാളി മനോജ് കുമാര്‍ പിള്ളയാണ്. ശാലുവിന്റെ സഹോദരന്റെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു
സാധാരണ ഹോട്ടല്‍ ജീവനക്കാര്‍ക്ക് യുകെയില്‍ അത്ര ആകര്‍ഷക ശമ്പളം അല്ലെന്നതും ലണ്ടന്‍ നഗര ഹൃദയത്തില്‍ കുടുംബവുമായി താമസിക്കാന്‍ ഉള്ള വരുമാനം ഇല്ലെന്നതും ഇദ്ദേഹത്തെ ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്. അദ്ദേഹത്തിന്റെ മരണം പുറത്തറിയാന്‍ വൈകിയതും കുടുംബം കൂടെയില്ലെന്ന ഇതേ കാരണം കൊണ്ട് തന്നെയാണ്. നിങ്ങളാല്‍ കഴിയുന്ന ഒരു സഹായം ഈ കുടുംബത്തിന് നല്‍കി സഹായിക്കണമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അപേക്ഷിക്കുന്നു .
നിലവില്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 420 പൗണ്ട് ബാലന്‍സുണ്ട്.

ഇതു മുന്‍പ് നടത്തിയ ചാരിറ്റിക്കു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തു പോകാത്തതാണ്. ഇന്നു മുതല്‍ കിട്ടുന്ന മുഴുവന്‍ പണവും ഞങ്ങള്‍ ശിവയുടെ ഭാര്യക്ക് എത്തിച്ചു കൊടുക്കും എന്നറിയിക്കുന്നു
എല്ലാവരും സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു..
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ടോം ജോസ് തടിയംപാട്
ശാലുവിന്റെ സഹോദരന്‍ സിജുവിന്റെ ഫോണ്‍ നമ്പര്‍ 00917907524671 . ചാരിറ്റിയുമായി ബന്ധപ്പെടുന്നതിനു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് 07859060320

വാര്‍ത്ത: ടോം ജോസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more