1 GBP = 104.08

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെക്ക് കഴിഞ്ഞുപോകുന്ന 2017 അഭിമാനകരമായ വർഷം; നാട്ടിലെ ആളുകള്‍ക്ക് നല്‍കിയത് 5200 പൗണ്ട് …

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെക്ക് കഴിഞ്ഞുപോകുന്ന 2017 അഭിമാനകരമായ വർഷം; നാട്ടിലെ ആളുകള്‍ക്ക് നല്‍കിയത് 5200 പൗണ്ട് …

ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോകുന്ന 2017 അഭിമാനകരമായ വർഷമായിരുന്നു . കഴിഞ്ഞ ഒരു വർഷം മാത്രം 5000 പൗണ്ട് നൽകി നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട് .
തളർന്നു കിടക്കുന്ന തോപ്രാംകുടിയിലെ വർക്കി ജോസഫിനും കിഡ്നി രോഗബാധിതാനയിരുന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും 1025 പൗണ്ട് വീതം നല്‍കി സഹായിച്ചു, അതുപോലെ മുളകുവള്ളി ബോയ്സ്കോ എന്ന കുട്ടികളുടെ സ്ഥാപനത്തിന് 1200 പൗണ്ടും കൂടാതെ T Vയും പ്രിന്‍ററും വാങ്ങി നല്‍കി ,ഇപ്പോള്‍ തോപ്രംകുടിയിലെ അസ്സിസി സന്തോഷ്‌ ഭവനിനു (പെൺകുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1550 പൗണ്ടിനുമുകളില്‍ ലഭിച്ചുകഴിഞ്ഞു .
ബാങ്കിന്റെ സമ്മറി സ്റ്റെറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു, ചാരിറ്റി കളക്ഷന്‍ അടുത്ത ശനിയാഴ്ച വരെ തുടരും എന്നറിയിക്കുന്നു .

കൂടതെ യുകെയിലെ വളരെ പ്രസിദ്ധമായ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെയുടെ ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു ലഭിച്ചു പുലിമുരുകന്റെ ഡയറക്റ്റർ വിശാഖാണ് അവാര്‍ഡ് സമ്മാനിച്ചത്‌ ..ഞങ്ങള്‍ നടത്തിയ സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു. .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകൾ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി ,മത ,വര്‍ണ്ണ ,വര്‍ഗ ,സ്ഥലകാല വ്യത്യാസങ്ങളില്ല. എല്ലാവരെയും മനുഷ്യരായികണ്ടു സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. 2004 ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട്‌ ശേഖരിച്ചു കേരള മുഖ്യമന്ത്രിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .

ഞങ്ങള്‍ ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
സിസ്റ്റര്‍ സ്വാന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more