1 GBP = 104.21
breaking news

തോപ്രാംകുടി അസീസി സന്തോഷ്‌ ഭവന് ഇംഗ്ലണ്ടില്‍ നിന്നുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ 1750 പൗണ്ടിന്റെ സഹായം കൈമാറി.

തോപ്രാംകുടി അസീസി സന്തോഷ്‌ ഭവന് ഇംഗ്ലണ്ടില്‍ നിന്നുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ 1750 പൗണ്ടിന്റെ സഹായം കൈമാറി.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, തോപ്രാംകുടി അസ്സിസി സന്തോഷ്‌ ഭവനിന്‍ (പെൺകുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്ക് അവസാനിച്ചപ്പോൾ ലഭിച്ചത് 1600 പൗണ്ടായിരുന്നു എന്നാല്‍ നാട്ടിലേക്കു പോകുന്നതിനു മുന്‍പ് രണ്ടു സുഹൃത്തുക്കൾ മാര്‍ട്ടിന്‍റെ കൈവശം കൊടുത്ത 150 പൗണ്ട് ഉള്‍പ്പെടെ 1750 പൗണ്ട് കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പ്രദീപ് സെബാസ്റ്റിൻ, ഡോക്ടർ, പാപ്പച്ചൻ ജോർജ്, സജിമോൻ ഇലവുങ്കൽ, സാബു ജോർജ്, ഷൈൻ തൊടുകയിൽ, ഇംഗ്ലണ്ടില്‍ എത്തിയ മാര്‍ട്ടിന്‍ കെ ജോര്‍ജ് എന്നിവർ സന്നിഹിതരായിരുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കാഴ്ചപാടുകൾ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ, സ്ഥലകാല വ്യത്യാസങ്ങളില്ല. എല്ലാവരെയും മനുഷ്യരായികണ്ടു സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങള്‍ക്ക് ഒരു സംഘടനയുമായി ഒരു ബന്ധവുമില്ല.

2004 ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട്‌ ശേഖരിച്ചു കേരള മുഖ്യമന്ത്രിക്ക് നല്‍കി കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്‌, മാർട്ടിൻ കെ ജോർജ്, മനോജ് മാത്യു, ഡിജോ ജോൺ, ജെയ്സൺ തോമസ്, ആന്റോ ജോസ് എന്നിവരാണ്‌ .

ഈ വർഷം മാത്രം 5350 പൗണ്ട്‌ യുകെ മലയാളികളിൽ നിന്നും പിരിച്ചു നാട്ടിലെ പാവപ്പെട്ട ആളുകളെ സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. അതിനു ഞങളെ സഹായിച്ച മുഴുവന്‍ യുകെ മലയാളികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഇതുവരെയുള്ള ഞങ്ങളുടെ പ്രവർത്തനം കൊണ്ട് മുപ്പതു ലക്ഷം രൂപ പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രംകുടി സ്വദേശി മാര്‍ട്ടിന്‍ കെ ജോര്‍ജ് തോപ്രാംകുടി അസ്സിസി സന്തോഷ്‌ ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കമ്മറ്റി തീരുമാനിക്കുകയായിരുന്നു. ഞങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more