1 GBP = 103.70

പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഐസ്ലാൻഡ്; സ്വന്തം ഉത്പന്നങ്ങളിൽ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകൾ ഉണ്ടാകില്ല

പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഐസ്ലാൻഡ്; സ്വന്തം ഉത്പന്നങ്ങളിൽ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകൾ ഉണ്ടാകില്ല

ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മെയ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐസ്ലാൻഡ് സൂപ്പർ മാർക്കറ്റ്. തങ്ങളുടെ ഉത്പന്നങ്ങളിൽ പ്ലാസ്റ്റിക് പായ്ക്കറ്റുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കാണ് ഐസ്ലാൻഡ് തുടക്കമിട്ടത്. അടുത്ത അഞ്ചു വർഷം കൊണ്ട് പൂർണ്ണമായും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനാണ് കമ്പനി പദ്ധതിയിടുന്നത്. പ്ലാസ്റ്റിക്ക് ട്രേകൾക്ക് പകരം പേപ്പറും പൾപ്പും കൊണ്ടുള്ള ട്രേകളായിരിക്കും ഉപയോഗിക്കുക.

ഇതിനകം തന്നെ പ്ലാസ്റ്റിക് സ്ട്രോകൾ തങ്ങളുടെ ഷെൽഫിൽ നിന്നും ഐസ്ലാൻഡ് ഒഴിവാക്കിയിരുന്നു. ഈ മാസം തന്നെ കൂടുതൽ ഉത്പന്നങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഐസ്ലാൻഡ് മാനേജിംഗ് ഡയറക്ടർ റിച്ചാർഡ് വാൽക്കർ ഐസ്ലൻഡ് പാക്കേജുകൾ പൂർണ്ണമായും റീസൈക്കിൾ ചെയ്താണ് ഉപയോഗിക്കുന്നതെന്ന് അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് കൂടുതൽ നല്ല സമീപനം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്‌ഥിക്കുന്നു. ഡിപ്പോസിറ്റ് ആൻഡ് റിട്ടേൺ സ്കീമിലൂടെ ബോട്ടിലുകൾ റീസൈക്കിൾ നടത്തുന്നതിനുള്ള പദ്ധതിക്ക് ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐസ്ലാൻഡിന്റെ പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണ് പരിസ്ഥിതി പ്രവർത്തകർ എതിരേറ്റത്. കഴിഞ്ഞയാഴ്ചയായിരുന്നു പ്രധാനമന്ത്രി തെരേസാ മേയ് ഇരുപത്തിയഞ്ച് വർഷം നീണ്ടു നിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം പ്രഖ്യാപിച്ചത്. ടെസ്‌കോ ഉൾപ്പെടെയുള്ള മറ്റ് സൂപ്പർമാർക്കറ്റുകളും പദ്ധതിക്ക് പിന്തുണ നൽകി ബോട്ടിൽ ഡിപ്പോസിറ്റ് ആൻഡ് റിട്ടേൺ സ്കീമിന് തുടക്കം കുറിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more