1 GBP =

ഐ സി സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്

ഐ സി സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്

ദുബായ്: പുതുക്കിയ ഐ സി സി ഏകദിന റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് തിരിച്ചടി. ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത് എത്തി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ തിളക്കമാർന്ന വിജയമാണ് ദക്ഷിണാഫ്രിക്കയെ പട്ടികയിൽ ഒന്നാമത് എത്തിച്ചത്. എ.ബി ഡിവില്ലിയേഴ്സിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിൽ 104റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

ശ്രീലങ്കയ്ക്കെതിരെയും ആസ്ട്രേലിയയ്ക്കെതിരെയുമുള്ള പരമ്പരകൾ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇന്ത്യ റാങ്കിംഗിൽ ഒന്നാമത് എത്തിയത്. ആസ്ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലും ന്യൂസിലാൻഡ് അഞ്ചാം സ്ഥാനത്തുമുണ്ട്.

ടെസ്റ്റ് റാങ്കിംഗിൽ 125 പോയിന്റുമായി ഇന്ത്യയാണ് മുന്നിൽ. ദക്ഷിണാഫ്രിക്ക രണ്ടാമതും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമുണ്ട്. ട്വന്റി-20യിൽ ന്യൂസിലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് മൂന്നാം സ്ഥാനത്തുമുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more