1 GBP = 103.87

റാങ്കിങില്‍ കൊഹ്‍ലിയുടെ കുതിപ്പ്; ഇന്ത്യക്ക് ഒന്നാം സ്ഥാനം

റാങ്കിങില്‍ കൊഹ്‍ലിയുടെ കുതിപ്പ്; ഇന്ത്യക്ക് ഒന്നാം സ്ഥാനം

ഐസിസി ഏകദിന റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റ്സ്മാന്‍മാരില്‍ വിരാട് കൊഹ്‍ലിയും ബൌളര്‍മാരില്‍ ജസ്പ്രീത് ബൂംറയും ഒന്നാം സ്ഥാനത്തെത്തി. ടീമുകളില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യയും ഒന്നാമതെത്തി.

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഒട്ടേറെ റെക്കോര്‍ഡുകളാണ് എഴുതിച്ചേര്‍ത്തത്. ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര നേടിയ ഇന്ത്യ 5-1 നാണ് ആതിഥേയരെ മറികടന്നത്. മികച്ച ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും കാഴ്ചവെച്ച വിരാട് കൊഹ്‍ലി തന്നെയായിരുന്നു പരമ്പരയിലെ താരം. ആറ് ഇന്നിങ്സുകളില്‍ നിന്ന് 186 എന്ന മികച്ച ആവറേജില്‍ 558 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറികളും ഉള്‍പ്പെടും. ഈ പ്രകടനമാണ് കൊഹ്‍ലിയെ ബാറ്റ്സ്മാന്മാരില്‍ വീണ്ടും ഒന്നാമനാക്കിയത്. ദക്ഷിണാഫ്രിക്കയുടെ എബിഡി വില്യേഴ്സ് രണ്ടാമതും ഓസിസ് നായകന്‍ ഡേവിഡ് വാര്‍ണര്‍ മൂന്നാമതുമാണ്. 909 പോയിന്‍റാണ് കൊഹ്‍ലിക്കുള്ളത്. ഇത്രയും റേറ്റിങ് പോയിന്‍റ് സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ ബാറ്റ്സ്മാനും കൊഹ്‍ലി തന്നെ.

പരമ്പരയില്‍ എട്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബൂംറ ബോളര്‍മാരില്‍ ഒന്നാമതെത്തി. 787 പോയിന്‍റാണ് ബൂംറക്കുള്ളത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനും മൂന്നാമത് ന്യൂസിലാന്‍ഡിന്‍റെ ട്രന്‍റ് ബോള്‍ട്ടുമാണ്. പരമ്പരയില്‍ 16 വിക്കറ്റ് നേടിയ യുസ്‍വേന്ദ്ര ചാഹല്‍ എട്ടാം സ്ഥാനത്തും 17 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് 15 ആം സ്ഥാനത്തുമാണ്. ഒരിടവേളക്ക് ശേഷം ടീം ഇന്ത്യയും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more