അശ്വിന്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍


അശ്വിന്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയ അശ്വിന്‍ അപൂര്‍വ്വമായ ഡബിള്‍ പുരസ്‌കാരമാണ് സ്വന്തമാക്കിയത്.

മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. രാഹുല്‍ ദ്രാവിഡ്(2004), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010) എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചത്.

ഈവര്‍ഷം നടന്ന എട്ട് ടെസ്റ്റുകളില്‍ 15.39 എന്ന ശരാശരിയില്‍ 48 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ബാറ്റ് ചെയ്ത് 336 റണ്‍സ് നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഐസിസിയുടെ ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ അശ്വിന്‍ ഒന്നാം സ്ഥാനം നേടുകയും ടെസ്റ്റ് ടീമില്‍ ഇടം നേടുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ഏറ്റവും മികച്ച ഏകദിന താരം അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരം അഫ്ഗാനിസ്ഥാനിന്റെ മുഹമ്മദ് ഷ്ഹ്‌സാദാണ്. ന്യൂസിലാന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് ഏറ്റവും മികച്ച വനിതാ ഏകദിന താരവും ട്വന്റി20 താരവും.

ടിട്വന്റിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനുള്ള അവാര്‍ഡ് വെസ്റ്റിന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് കരസ്ഥമാക്കി. ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനാണ് വളര്‍ന്നുവരുന്ന മികച്ച താരം. ഐ.സി.സി.യുടെ എമര്‍ജിങ് ക്രിക്കറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് പാകിസ്താന്റെ മിസ്ബ ഉള്‍ ഹഖ് തിരഞ്ഞെടുക്കപ്പെട്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 481
Latest Updates