ഐഎഎസുകാര്‍ കൂട്ട അവധിയില്‍


ഐഎഎസുകാര്‍ കൂട്ട അവധിയില്‍

വിജിലന്‍സ് ഡയറക്ടറുടെ ജേക്കബ്ബ് തോമസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഐഎഎസുകാര്‍ കൂട്ട അവധിയില്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ പലരും ചീഫ് സെക്രട്ടറിയ്ക്ക് അവധി അപേക്ഷ നല്‍കി. പരസ്യപ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാവിലെ 9.30 ന് ഐ.എ.എസ്. പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ജേക്കബ്ബ് തോമസിനെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും.

ജേക്കബ്ബ് തോമസ് നിയമം കൈയ്യിലെടുക്കുന്നുവെന്നും അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രധാന പരാതി.ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വിജിലന്‍സ് കേസുകളില്‍ പ്രതിയാക്കുന്നതായും തന്റെ നിയമവിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യുന്നവരോട് പ്രതികാരം ചെയ്യുന്നതായും ഇവര്‍ ആരോപിക്കുന്നു.

അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ട കേസുകളില്‍ ജേക്കബ്ബ് തോമസ് ഉള്‍പ്പെട്ടെങ്കിലും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരും ജേക്കബ്ബ് തോമസുമായുള്ള പോര് ഭരണസ്തംഭനത്തിലേക്ക് എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാന്‍ മന്ത്രിതലത്തില്‍ അനൗപചാരിക കൂടികാഴ്ചകള്‍ നടന്നു. എന്നാല്‍ കൂട്ട അവധിയെടുക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ധാരണ.

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തില്‍ചേര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ യോഗമാണ് ജേക്കബ് തോമസിനെതിരെ പരസ്യപ്രതിഷേധത്തിന് തീരുമാനമെടുത്തത്.
ബന്ധുനിയമനവിഷയത്തില്‍ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കി വിജിലന്‍സ് ക്രിമിനല്‍കേസ് എടുത്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317