1 GBP = 103.12

ഐ.വി.ശശി അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയിലെ അതികായകൻ

ഐ.വി.ശശി അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയിലെ അതികായകൻ

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളായ ഐ.വി.ശശി ചെന്നൈയിൽ അന്തരിച്ചു. 69 വയസായിരുന്നു. അസുഖത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് നടത്തും. ചലച്ചിത്ര നടി സീമയാണ് ഭാര്യ. അനു, അനി എന്നിവർ മക്കളാണ്.

മലയാളം തമിഴ്, ഹിന്ദി ഭാഷകളിലായി150ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഐ.വി.ശശി, 1968ൽ എ.വി.രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായാണ് സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി. ‘ഉത്സവം’ ആണ് ഐ.വി.ശശിയുടെ ആദ്യ ചിത്രം, ‘അവളുടെ രാവുകൾ’ എന്ന അദ്ദേഹത്തിന്റെ സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ എക്കാലത്തേയും വലിയ വിജയമായിരുന്നു. എ സർട്ടിഫിക്കറ്റോടു കൂടി തീയേറ്ററുകളിലെത്തിയ ചിത്രം പുതിയൊരു ചരിത്രമായിരുന്നു രചിച്ചത്. ഇത് പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു.

1982 ൽ ആരൂഡം എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവയും ഐ.വി.ശശിയെ തേടിയെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more