1 GBP = 104.01

ഐ ലീഗ്‌ ; ഗോകുലം കേരള എഫ്.സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

ഐ ലീഗ്‌ ; ഗോകുലം കേരള എഫ്.സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

കൊല്‍ക്കത്ത: ഐ ലീഗിലെ ആദ്യ വിജയത്തിന് ശേഷം ഗോകുലം കേരള എഫ്.സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ഇന്ത്യന്‍ ആരോസിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിനുശേഷമാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങുന്നത്. എന്നാല്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് സ്വന്തം ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാള്‍ ഗോകുലത്തിന് എതിരെ മത്സരിക്കുക.

ഈ മത്സരത്തില്‍ ഗോകുലത്തിനെതിരെ ജയിച്ചാല്‍ മിനര്‍വക്കൊപ്പം ഒന്നാം സ്ഥാനത്തെത്താന്‍ ഈസ്റ്റ് ബംഗാളിന് സാധിക്കും. മൂന്ന് ഗോള്‍ വീതം നേടി മികച്ച ഫോമിലുള്ള റാള്‍ട്ടെയും കാസ്റ്റുമി യുസയുമാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ. ഈസ്റ്റ് ബംഗാളിനെ അപേക്ഷിച്ചു ഗോകുലത്തിന് പരിചയസമ്പത്ത് കുറവാണെങ്കിലും മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 8 മണിക്ക് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more