1 GBP = 104.27
breaking news

ഹാര്‍വി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടുന്നു, ഹൂസ്റ്റണില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും അഞ്ച് മരണം

ഹാര്‍വി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടുന്നു, ഹൂസ്റ്റണില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും അഞ്ച് മരണം

ഹാര്‍വി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയതിനെ തുടര്‍ന്ന് ഹൂസ്റ്റണില്‍ മഴയിലും മണ്ണിടിച്ചിലിലും അഞ്ച് പേര്‍ മരിച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 50 വര്‍ഷത്തിനിടെ ടെക്‌സാസിലുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇത്. കനത്ത മഴയില്‍ ഹൂസ്റ്റണില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ഉള്ളവര്‍ വീടിന്റെ മുകള്‍ നിലയിലേക്കോ മേല്‍ക്കൂരയിലേക്കോ മാറണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കത്തിലായ നഗരത്തില്‍ വീണ്ടും മഴ പെയ്യുന്നതിനെ തുടര്‍ന്ന് ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം.

യുഎസ് സംസ്ഥാനമായ ടെക്‌സാസിനെ ഹാര്‍വി ചുഴലിക്കാറ്റ് തകര്‍ത്ത് തരിപ്പണമാക്കി. വെള്ളിയാഴ്ചയോടെ മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ ടെക്‌സാസ് തീരത്ത് എത്തിയ ചുഴലിക്കാറ്റ് രാത്രിയോടെ കരയിലേക്ക് വീശുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും ഇതിന് പിന്നാലെ എത്തിയ കനത്ത മഴ സംസ്ഥാനത്ത് കനത്ത നാശം വിതച്ചു.

കാറ്റഗറി നാലില്‍പ്പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വിയെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.2005 ലാണ് ഇതിന് മുന്‍പ് യുഎസില്‍ ഇത്രയും ശക്തിയേറിയ ചുഴലിക്കാറ്റ് വീശിയത്. ടെക്‌സാസിലാകട്ടെ 1961 ന് ശേഷമുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഇത്. ശക്തമായ മഴയിലും കാറ്റിലും പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. വൈദ്യുത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ ഒരുലക്ഷത്തോളം വീടുകള്‍ ഒറ്റപ്പെട്ടു. തെക്കന്‍ ടെക്‌സാസിനെയാണ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിച്ചത്. ഏകദേശം പതിനായിരത്തിലധികം ആളുകള്‍ താമസിക്കുന്ന റോക് പോര്‍ട്ട് പട്ടണത്തിലാണ് ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചിരിക്കുന്നത്. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കോര്‍പസ് ക്രിസ്റ്റി നഗരത്തിലും വന്‍ നാശനഷ്ടമുണ്ടായി.

യുഎസിന്റെ ഇന്ധന സംസ്ഥാമായ ടെക്‌സാസിലെ ഒട്ടേറെ റിഫൈനറികളേയും കാറ്റും മഴയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഇന്ധനവിലയും ഉയര്‍ന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷം രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ പകൃതി ദുരന്തമാണ് ഇത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more