1 GBP = 103.87

തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നത്, മനുഷ്യശരീരം 400 വര്‍ഷം വര്‍ഷം വരെ ജീവിക്കാവുന്ന തരത്തിലുള്ളതാണെന്നും ബാബാ രാംദേവ്

തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നത്, മനുഷ്യശരീരം 400 വര്‍ഷം വര്‍ഷം വരെ ജീവിക്കാവുന്ന തരത്തിലുള്ളതാണെന്നും ബാബാ രാംദേവ്

400 വര്‍ഷം വരെ ആയുസ് ലഭിക്കുന്ന രീതിയിലാണ് മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമാകുന്നതെന്നും യോഗാചാര്യന്‍ ബാബാ രാംദേവ്. ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ സ്വയം ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത സമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നാം ക്ഷണിച്ചു വരുത്തുന്നവയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ യോഗ ശീലമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭക്ഷണം നിയന്ത്രിച്ചും യോഗ ചെയ്തും ആരോഗ്യം നിലനിലനിര്‍ത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇത് വഴി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ 38 കിലോ ശരീരഭാരം കുറച്ചെന്നും രാംദേവ് അവകാശപ്പെട്ടു.

ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കു നേരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. താന്‍ ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും ഇതിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാമത് നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more