ഹൃത്വിക്കും സൂസൈനും ഒരുമിച്ച് വീണ്ടും പൊതുവേദിയില്‍


ഹൃത്വിക്കും സൂസൈനും ഒരുമിച്ച് വീണ്ടും പൊതുവേദിയില്‍

ബോളിവുഡിനെ ഏറെ ഞെട്ടിച്ച വിവാഹമോചനവാര്‍ത്തയായിരുന്നു ബോളിവുഡ് താരം ഹൃത്വിക് റോഷന്റേയും ഭാര്യ സൂസൈന്റേതും. 17 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് 2014 നവംബറില്‍ ഇരുവരും പിരിഞ്ഞത്, വിവാഹമോചിതരായ ശേഷം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നുമില്ല. എന്നാല്‍ കഴിഞ്ഞദിവസം കാബിലിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി മുംബൈയിലെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇരുവരും ഒരുമിച്ചെത്തി.

ഏറെ സന്തോഷത്തിലായിരുന്നു ഇരുവരും. മക്കളോടൊപ്പം ഇരുവരും ഒരുമിച്ച് ഒരുകാറിലാണ് മടങ്ങിയതും. പ്രണയിച്ച് വിവാഹിതരായവരാണ് ഹൃത്വികും സൂസൈനും. എന്നാല്‍ എന്തുകൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയതെന്ന് ഇരുവരും വ്യക്തമാക്കാന്‍ തയ്യാറായിരുന്നില്ല. ഋത്വികിന് നടിമാരായ കങ്കണ റണൗട്ടുമായും ബാര്‍ബറ മോറിയുമായും ഉള്ള ബന്ധമാണ് ഇരുവരും തമ്മില്‍ പിരിയാന്‍ കാരണമെന്നായിരുന്നു സംസാരം. മാത്രമല്ല സുസൈന് അര്‍ജ്ജുന്‍ കപൂറുമായുള്ള ബന്ധവും ദാമ്പത്യത്തില്‍ വിളളല്‍ സൃഷ്ടിച്ചു.

ഏറെ കാലത്തിന് ശേഷം ദമ്പതികള്‍ ഒരു മിച്ചതോടെ ബോളിവുഡിലെ ശ്രദ്ദേയരായ ദമ്പതികള്‍ വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates