1 GBP = 103.12

ബ്രിട്ടനിൽ വീട് വിപണിയിൽ പുത്തനുണർവ്വ്; ശരാശരി വില 308,000 പൗണ്ടിലെത്തി

ബ്രിട്ടനിൽ വീട് വിപണിയിൽ പുത്തനുണർവ്വ്; ശരാശരി വില 308,000 പൗണ്ടിലെത്തി

ലണ്ടൻ: ബ്രിട്ടനിലെ വീട് വിപണിയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് ശരാശരി ഭവന വില 308,000 പൗണ്ടിലെത്തി. മെയ് മാസത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോർഡ് വിലയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ വീടുകൾ വിപണിയിലെത്തുന്നത് ഓരോ മാസവും ശരാശരി £2,343 പൗണ്ടോ അല്ലെങ്കിൽ 0.8 ശതമാനമാണ് വർധിക്കുന്നത്. ലണ്ടനും സൗത്ത് ഈസ്റ്റുമാണ് വിലയുടെ കാര്യത്തിൽ ഇടിവ് നേരിടുന്ന പ്രദേശങ്ങൾ. ഓരോ വർഷവും ഇവിടങ്ങളിൽ 0.2 ശതമാനമാണ് വിലയിടിവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ ആറു വർഷത്തെ കണക്കുകൾ താരതമ്യപ്പെടുത്തുമ്പോൾ ഓരോ വർഷവും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുവെന്ന് റൈറ്റ്മൂവ് ഡയറക്ടർ മൈൽസ് ഷിപ്‌സൈഡ് പറയുന്നു. വില്പനക്ക് വീടുകളുടെ കുറവും ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് റൈറ്റ് മൂവ് പറയുന്നു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെയ്ൽസ് തുടങ്ങിയ പ്രദേശങ്ങളിൽ നാല് ശതമാനം വരെ വർദ്ധനവ് വീട് വിലയിൽ രേഖപ്പെടുത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more