മഹാരാഷ്ട്രയില്‍ ഹോട്ടല്‍ സമുച്ചയത്തില്‍ തീപിടുത്തം, ഏഴ് മരണം


മഹാരാഷ്ട്രയില്‍ ഹോട്ടല്‍ സമുച്ചയത്തില്‍ തീപിടുത്തം, ഏഴ് മരണം

മഹാരാഷ്ട്രയിലെ ഗോണ്ഡ്യേയില്‍ ബിന്ദാല്‍ പാലസ് എന്ന ഹോട്ടലില്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം. തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടപ്പുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പതിനഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. മരിച്ചവരില്‍ ഏറെപ്പേരും നഗരത്തില്‍ ഒരു കല്യാണത്തിനായി എത്തിയവരായിരുന്നു. ഇവര്‍ ഈ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317