1 GBP =
breaking news

അറ്റുപോയ കാല്‍പ്പാദം കാലുകള്‍ക്കിടയില്‍ തിരികിവെച്ച് ഉത്തര്‍പ്രദേശില്‍ ആശുപത്രി അധികൃതരുടെ ക്രൂരത

അറ്റുപോയ കാല്‍പ്പാദം കാലുകള്‍ക്കിടയില്‍ തിരികിവെച്ച് ഉത്തര്‍പ്രദേശില്‍ ആശുപത്രി അധികൃതരുടെ ക്രൂരത

ലഖ്‌നൗ: അറ്റുപോയ കാല്‍ കാലുകള്‍ക്കിടയില്‍ തിരികിവെച്ച് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ക്രൂരത. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ജില്ലാ ആശുപത്രിയിലാണ് ധാരുണമായ സംഭവം നടന്നത്. റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അതുല്‍ പാണ്ഡെ എന്ന യുവാവിന് അപകടം പറ്റിയത്. അപകടത്തില്‍ കാല്‍ അറ്റുപോവുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

നാട്ടുകാരാണ് അതുലിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ദീര്‍ഘ നേരം അറ്റുപോയ കാല്‍ കാലുകള്‍ക്കിടയില്‍ തിരികിവെച്ചാണ് ഡോക്ടര്‍മാര്‍ അതുലിനെ ചികിത്സിച്ചത്. ഒടുവില്‍ കാലുകള്‍ തിരികിവെച്ചതിന്റെ ചിത്രങ്ങള്‍ ആശുപത്രിയില്‍ ഉള്ളവര്‍ പകര്‍ത്താന്‍ തുടങ്ങിയതോടെയാണ് കാല്‍ എടുത്തുമാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.

അതുലിന്റെ നില ഗുരുതരമായതോടെ ലഖ്‌നൗവിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അറ്റുപോയ കാല്‍ പ്ലാസ്റ്റിക് കവറിലാക്കി നല്‍കുകയാണ് ചെയ്തതെന്നും അതുലിന്റെ കുടുംബം ആരോപിച്ചു.

ഇതിനു മുന്‍പും സമാനമായ സംഭവം ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. ത്സാന്‍സിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ അപകടത്തില്‍ അറ്റുപോയ യുവാവിന്റെ കാല്‍ ആശുപത്രി അധികൃതര്‍ തലയിണയ്ക്ക് പകരമായി തലയില്‍ വെച്ചിരുന്നു. ഈ സംഭവം വലിയ വിവാദമായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more