1 GBP = 103.33

വിനയവും ശാന്തതയും ദൈവമക്കളുടെ സ്വഭാവമാകണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

വിനയവും ശാന്തതയും ദൈവമക്കളുടെ സ്വഭാവമാകണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: വിനയവും ശാന്തതയും ദൈവജനത്തിന്റെ സ്വഭാവമാകണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപത സ്ഥാപിതമായതിനു ശേഷമുള്ള ആദ്യത്തെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രസ്റ്റണിലെ അമലോത്ഭവയുടെ വിശുദ്ധ അല്‍ഫോന്‍സാ കത്തീഡ്രലി ല്‍ കാര്‍മ്മികത്വം വഹിച്ചു കൊണ്ട് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിശിഹായുടെ നവരാജകീയതയുടെ സ്വഭാവത്തില്‍ നിന്നാണ് മിശിഹായോട് ഐക്യപ്പെടുന്ന വിശ്വാസികള്‍ക്ക് ഈ സ്വഭാവങ്ങള്‍ ലഭിക്കുന്നത്.

രാഷ്ട്രീയ സൈനീക ശക്തി ഉപയോഗിച്ചല്ല മിശിഹാരാജാവ് വാഴുന്നത്. ദൈവപുത്രന്റെ അനുസരണത്തില്‍ അക്രമണത്തിന് ഒരു സ്ഥാനവുമില്ല. അക്രമണത്തിലൂടെ ഈശോ ഒന്നും പടുതുയര്‍ത്തുുമില്ല. ദൈവത്തിന്റെ ദാരിദ്യവും സമാധാനവും മാത്രമാണ് ഈശോയ്ക്ക് രക്ഷാകരശക്തികള്‍. ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളു. സ്വന്തം കാര്യപരിപാടികളും താത്പര്യങ്ങളും അനുസരിച്ചല്ല ഈശോ പ്രവര്‍ത്തിക്കുന്നത്.

പിതാവ് മോചിപ്പിക്കുന്നതുവരെ പുത്രന്‍ സഹിക്കുന്നു. പിതാവിന്റെ കല്പന പാലിക്കുന്ന കാര്യത്തില്‍ ഈശോയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. ഈശോയെ മാതൃകയാക്കി അനുസരണക്കേടില്‍ നിന്നും വിഗ്രഹാരാധനയില്‍ നിന്നും സഭാമക്കള്‍ ഒഴിഞ്ഞു നില്‍ക്കണമെുന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

വികാരി ജനറാള്‍ മോ. മാത്യു ചൂരപ്പൊയ്കയില്‍, സീറോ മലബാര്‍ സഭാ ഫൈനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

വിശ്വാസികള്‍ വലിയ ആവേശത്തോടെയാണ് കത്തീഡ്രലായതിനു ശേഷമുള്ള ആദ്യത്തെ ഓശാന ഞായറായ്ച തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. പെസഹാ വ്യാഴാഴ്ച വൈകുരേം ആറു മണിക്ക് കാലുകഴുകല്‍ ശുശ്രൂഷയും ആഘോഷമായ വിശുദ്ധകുര്‍ബാനയും കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതുമാണ്.

അടിക്കുറിപ്പ്:
പ്രസ്റ്റണിലെ അമലോത്ഭവയുടെ വിശുദ്ധ അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്ന ഓശാന ഞായറാഴ്ച തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. വികാരി ജനറാള്‍ മോ. മാത്യു ചൂരപ്പൊയ്കയില്‍, സീറോ മലബാര്‍ സഭാ ഫൈനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍ തുടങ്ങിയവര്‍ സമീപം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more