1 GBP = 103.96

ബ്രിട്ടീഷ് പാർലമെന്റിന് സമീപം മരണമടഞ്ഞ ഭവനരഹിതനായ പോർച്ചുഗീസ്കാരൻ രണ്ടു തവണ ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ടയാളെന്ന് സ്ഥിരീകരണം

ബ്രിട്ടീഷ് പാർലമെന്റിന് സമീപം മരണമടഞ്ഞ ഭവനരഹിതനായ  പോർച്ചുഗീസ്കാരൻ രണ്ടു തവണ ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ടയാളെന്ന് സ്ഥിരീകരണം

ലണ്ടൻ: ബ്രിട്ടനിലെ ജനപ്രതിനിധികളെയടക്കം പിടിച്ചുകുലുക്കിയ സംഭവമായിരുന്നു, ബ്രിട്ടീഷ് പാർലമെന്റിന് സമീപം കടുത്ത തണുപ്പിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ്‌ ഭാവനരഹിതനായ യുവാവ് മരണപ്പെട്ടത്. പോർച്ചുഗീസുകാരനായ യുവാവിനെക്കുറിച്ച് പുറത്ത് വരുന്ന വിവരങ്ങളും ഞെട്ടിക്കുന്നതാണ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 2014 ൽ നാടുകടത്തിയതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. മിനിസ്ട്രി ഓഫ് പോർച്ചുഗീസ് കമ്യൂണിറ്റിസ് അബ്രോഡ്‌ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. 35 കാരനായ ഇയാളുടെ പേര് മാർക്കോസ് അമാരൽ ഗോർജെൽ എന്നാണ്. നേരത്തെ മോഡലായും ജോലി നോക്കിയിരുന്നു.

2014 ൽ നാടുകടത്തപ്പെട്ട ഇയ്യാൾ അനധികൃതമായി വീണ്ടും ബ്രിട്ടനിലെത്തുകയായിരുന്നു. എന്നാൽ രേഖകളില്ലാതെ തങ്ങിയതിന് 2016 ൽ വീണ്ടും നാടുകടത്തപ്പെട്ടു. ഇയ്യാൾക്ക് ബന്ധുക്കളായി ആരും തന്നെ പോർച്ചുഗീസിൽ ഇല്ലെന്ന് പോർച്ചുഗീസ് അധികൃതർ പറയുന്നു. മംഗോളിയൻ വംശജനായ ഇയ്യാൾ ലണ്ടനിലെ എമർജൻസി ഷെൽട്ടറിൽ സ്ഥിരമായി എത്താറുണ്ടെന്ന് ദി കണക്ഷൻ ചാരിറ്റിയിലെ ജീവനക്കാർ പറയുന്നു. അവരുടെ സഹായത്താൽ ജോലി നേടാനുള്ള ശ്രമത്തിലുമായിരുന്നു മാർക്കോസ്.

ബ്രിട്ടീഷ് പാർലമെന്റിന് തൊട്ടടുത്ത് വഴിയരുകിൽ തണുത്ത് വിറച്ച് മരണമടഞ്ഞ മാർക്കോസിന്റെ, മരണം സർക്കാരിനെതിരെ തന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more