1 GBP = 103.14

വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ കമ്യൂണിറ്റിയുടെ ആദ്യ കുർബ്ബാന സ്വീകരണം ഭക്തി സാന്ദ്രമായി….

വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ കമ്യൂണിറ്റിയുടെ ആദ്യ കുർബ്ബാന സ്വീകരണം ഭക്തി സാന്ദ്രമായി….
 അലക്സ് വർഗ്ഗീസ്
മാഞ്ചസ്റ്റർ :- വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ കുർബാന സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ബഹുമാനപ്പെട്ട വൈദികരെ, ആദ്യകുർബ്ബാന സ്വീകരണത്തിനുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ബന്ധു ജനങ്ങളും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് ആദ്യകുർബ്ബാന സ്വീകരിക്കുവാനുള്ള കുട്ടികൾ കാഴ്ചവെപ്പിനുള്ള കാഴ്ച ദ്രവ്യങ്ങൾ സമർപ്പിച്ചു.  വൈദികർ ബലിപീഠത്തിൽ ആഗതരായ ശേഷം ട്രസ്റ്റി  ശ്രീ.ബിജു ആന്റണി അഭിവന്ദ്യ വൈദികരെയും ആദ്യകുർബാന സ്വീകരണത്തിന് ഒരുങ്ങിയെത്തിയ കുട്ടികളെയും അവരുടെ മാതാപിതാക്കൻമാരെയും നാട്ടിൽ നിന്നും എത്തിച്ചേർന്ന ബന്ധുക്കളെയും സുഹൃത്തുക്കളുമായ എല്ലാവരേയും വിഥിൻഷോ സീറോ മലബാർ കമ്യൂണിറ്റിക്ക് വേണ്ടി സ്വാഗതം ചെയ്തു.
   തുടർന്ന്  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. മാത്യു ചൂരപ്പൊയ്കയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഫാ.സാജൻ നെട്ടപൊങ്ങ്, ഫാ. നിക്കോളാസ് കേൻ, ഫാ.മൈക്കൾ മുറേ എന്നീ വൈദികർ സഹകാർമ്മികരായി  ആഘോഷമായ പാട്ടുകുർബാന ആരംഭിച്ചു. ആദ്യ കുർബാന സ്വീകരണത്തിനുണ്ടായിരുന്ന കുട്ടികളാണ് ലേഖനം വായിച്ചത്. തുടർന്ന് ദിവ്യബലിയുടെ ഓരോ ഘട്ടങ്ങളിലൂടെ പ്രഥമ ദിവൃ കാരുണ്യ സ്വീകരിച്ച കുട്ടികൾ കടന്ന് പോയി.  കുട്ടികൾ തങ്ങൾ സ്വീകരിക്കുവാൻ പോകുന്ന യേശു നാഥനെ കൈക്കൊള്ളുവാൻ തക്ക രീതിയിൽ ഒരുക്കത്തോടെയും, ഭക്തിയോടെയുമാണ് ദിവ്യബലിയിൽ സംബന്ധിച്ചത്. വളരെയധികം  ഒരുക്കത്തോടെയാണ് കുട്ടികൾ തങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ കൈക്കൊണ്ടത്.  ഗായക സംഘം വളരെ മികച്ച രീതിയിൽ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കി. ദിവ്യബലിക്ക് ശേഷം വൈദികരായ ഫാ.നിക്ക്, ഫാ.മൈക്കിൾ എന്നിവർ കുട്ടികൾക്ക് വിശുദ്ധ ഗ്രന്ഥവും, ജപമാലയും സമ്മാനമായി നല്കി.
ശ്രീമതി.റിൻസി സജിത്ത് വൈദികർക്കും, ട്രസ്റ്റിമാർ, പാരീഷ് കമ്മിറ്റിയംഗങ്ങൾ, ഗായക സംഘം, ഇടവകാംഗങ്ങൾ തുടങ്ങി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. കുട്ടികളെ ആദ്യകുർബ്ബാന സ്വീകരണത്തിനായി പ്രാർത്ഥനകൾ പഠിപ്പിച്ച് അവരെ ഒരുക്കിയത് ശ്രീമതി. ഷേർളി ജോർജ്, ശ്രീ.നോയൽ ജോർജ് എന്നീ മതബോധന അധ്യാപകരായിരുന്നു.   ദേവാലയവും അൾത്താരയുമെല്ലാം മനോഹരമായി അലങ്കരിച്ചത്   ശ്രീ. നോയൽ ജോർജ് ആയിരുന്നു.
വിഥിൻഷോ സീറോ മലബാർ കമ്യൂണിറ്റിയുടെയും ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ഇടവക ക ളുടെയും സംയുക്തമായി പ്രസിദ്ധീകരിച്ച  “സുവാറ” എന്ന മാഗസിന്റെ പ്രകാശനവും തദവസരത്തിൽ നടന്നു. ഫാ.മാത്യു ചൂരപ്പൊയ്കയിൽ ഫാ.നിക്കിന് കോപ്പി കൈമാറിക്കൊണ്ടാണ് പ്രകാശനം നടത്തിയത്.
വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ ഇടവയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിൽ അഞ്ച് കുടുംബങ്ങളിൽ നിന്നുമായി ആറ് കുട്ടികളാണ് സംബന്ധച്ചത്. കോഴിക്കോട് കുളത്തുവയൽ ഇടവകാംഗമായ കോയിക്കൽ കെ.ജെ.തോമസിന്റെയും റോസമ്മ തോമസിന്റെയും മകൻ സജിത്ത് തോമസിന്റെയും റിൻസി സജിത്തിന്റെയും മക്കളായ ജെസീക്കാ തോമസും, ജെഫ് തോമസും ആദ്യകുർബാന സ്വീകരിച്ചു. ജെയ്ക് തോമസ് സഹോദരനാണ്.
തൊടുപുഴ പൊന്നന്താനം തെരുവംകുന്നേൽ ജോർജ് തോമസിന്റെയും സിസിലി ജോർജിന്റെയും മകൻ നോയൽ ജോർജ് പ്രീതി നോയലിന്റെയും മകൻ ജോഷ്വ നോയൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. നേഹ നോയൽ, നിർമ്മൽ നോയൽ എന്നിവർ
സഹോദരങ്ങളാണ്.
അങ്കമാലി പാദുവാപുരം ഇടവകാംഗമായ അരീക്കൽ ആൻറണിയുടെയും ത്രേസ്യാമ്മയുടെയും മകൻ മിന്റോ ആന്റണി, പ്രീതാ മിന്റോയുടെ മകൻ ഇമ്മാനുവേൽ മാത്യു മിന്റോ ആദ്യകുർബ്ബാന സ്വീകരിച്ചു. ഇസബെൽ മിന്റോ സഹോദരിയാണ്.
കൊല്ലം കടവൂർ അരോമയിൽ തങ്കപ്പൻ നസ്രത്തിന്റെയും ജെസി തങ്കപ്പന്റയും മകൻ ഡോ.ജോർജിന്റെയും ഷേർളി ജോർജിന്റെയും മകൾ റൈച്ചൽ
ഗ്രേസ് ജോർജ് ആദ്യകുർബാന സ്വീകരിച്ചവരിൽ ഒരാളാണ്. സഹോദരൻ റിഷോൺ ജോർജ്.
തൊടുപുഴ വണ്ടമറ്റം വാണിയ കിഴക്കേൽ വി.എ. മാത്യുവിന്റെയും ആനി തോമസിന്റെയും മകൻ ബിബിൻ മാത്യുവിന്റെയും സിനി ബിബിന്റെയും മകൾ അന്ന ബിബിനും ആദ്യകുർബാന സ്വീകരിച്ച കുട്ടികളിൽ ഉൾപ്പെടുന്നു. മാത്യു ബിബിൻ സഹോദരനാണ്.
വിഥിൻഷോ  സെൻറ്. ആന്റണീസ് ദേവാലയത്തിൽ നടന്ന ഇംഗ്ലീഷ് കമ്യൂണിറ്റിയുടെ ആദ്യകുർബ്ബാന സ്വീകരണത്തിൽ കിഴക്കമ്പലം ചെറുവള്ളിൽ സി.സി.ജോസഫിന്റെയും റോസിലിൻ ജോസഫിന്റെയും മകൻ അനീഷ് ജോസഫിന്റെയും ലിജി അനീഷിന്റെയും മകൾ ക്രിസ്റ്റി അനീഷ് ആദ്യകുർബാന സ്വീകരണം നടത്തി. ഏഞ്ചൽ അനീഷ് സഹോദരിയാണ്.
 
ട്രസ്റ്റിമാരായ ശ്രീ.ബിജു ആൻറണി, ടിങ്കിൾ ഈപ്പൻ, സുനിൽ കേച്ചേരി എന്നിവരാണ്  ആദ്യ കുർബാന സ്വീകരണത്തിന് എല്ലാ ക്രമീകരണങ്ങളും നടത്തിയത്.
പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച എല്ലാ കുട്ടികൾക്കും ദൈവാനുഗ്രഹം സമ്യദ്ധമായി ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുകയും, യുക്മ ന്യൂസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more