1 GBP = 103.61
breaking news

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും സൗത്ത് എന്‍ഡ് ഓണ്‍ സീയില്‍….

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും സൗത്ത് എന്‍ഡ് ഓണ്‍ സീയില്‍….

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയിലെ കുര്‍ബാന സെന്റര്‍ ആയ വിശുദ്ധ അല്‍ഫോന്‍സ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങളും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന സന്ദര്‍ശനവും പീഡാനുഭവ വാരത്തിലെ വിവിധ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ പതിനൊന്നരക്കും വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വാര്‍ഷിക ധ്യാനം രണ്ടു മണിക്കും ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. അവസാന ധ്യാന ദിവസമായ ചൊവ്വാഴ്ച നാലര മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും , പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു.

പെസഹ ദിവസത്തെ കാലുകഴുകല്‍ ശ്രുശ്രുഷകള്‍ വൈകുന്നേരം മൂന്നു മണിക്ക് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ ആരംഭിക്കുന്നതാണ്. ദുഃഖ വെള്ളി ദിവസം പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം നാലു മണിക്ക് സൌത്ത് എന്‍ഡ് ഹോസ്പിറ്റലിന് സമീപമുള്ള സെന്റ്. പീറ്റര്‍ ചര്‍ച്ച് ഹാളിലാകും നടത്തപ്പെടുക.

ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി പതിനൊന്നു മണിക്ക് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ ആരംഭിക്കും. വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളിലേക്കും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന സന്ദര്‍ശനത്തിലേക്കും വിശ്വാസികള്‍ ഏവരെയും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ജോസഫ് അന്തിയംകുളവും ട്രസ്റ്റീസും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബേബി ജേക്കബ് 07588697814

അജിത് അച്ചാണ്ടില്‍ 074 12384548

സുബി ജെയ്‌സണ്‍ 07828993788

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more