1 GBP =
breaking news

ഇംഗ്‌ളണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 8 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ശനിയാഴ്ച വരെ

ഇംഗ്‌ളണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ 8 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ശനിയാഴ്ച വരെ

രാജു വേലംകാല

ബര്‍മിങ്ങ്ഹാം: ഇംഗ്‌ളണ്ടിലെ പുതുപ്പള്ളി എന്നു അറിയപ്പെടുന്ന ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 8- ?o തിയതി ശനിയാഴ്ച രാവിലെ10 ന് ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ പ്രഭാത നമസ്‌കാരവും , ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അത്യുന്നതങ്ങളില്‍ ഓശന ദാവിദിന്റെ പുത്രന് ഓശാന’എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു റവ. ഫാദര്‍ പീറ്റര്‍ കുര്യാക്കോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും.

ഏപ്രില്‍ 12, ബുധനാഴ്ച വൈകുന്നേരം 4 ന് ”പെസഹ” ഏപ്രില്‍ 12, ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട്‌റോഡിലുള്ള ഓള്‍ സെയിന്റ്സ് പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA) 4 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും, പെസഹ കുര്‍ബാനയും, അപ്പം മുറിക്കലും ഉണ്ടായിരിക്കും.

ഏപ്രില്‍ 14, വെള്ളിയാഴ്ച രാവിലെ 9ന് ”ദു:ഖ വെള്ളിയാഴ്ച” At St.Cyprins Hall, Birmingham,B25 8DL

രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂര്‍ത്തികരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു:ഖ വെള്ളിയുടെ ശുശ്രൂഷകള്‍ ഏപ്രില്‍ 14 രാവിലെ 9 മണിക്കു (At St.Cyprins Hall, Birmingham,B25 8DL ) പ്രഭാത നമസ്‌കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രുഷയും തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.

ഏപ്രില്‍ 15 ശനിയാഴ്ച വൈകുന്നേരം 4ന് -”ഉയര്‍പ്പുപെരുന്നാള്‍’

നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ ഏപ്രില്‍ 15 വൈകുന്നേരം 4 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും,തുടര്‍ന്നു ;നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു.എന്ന പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാമിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കര്‍ത്താവിന്റെ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
പീഡാനുഭവവാരം ശുശ്രൂഷകള്‍ക്ക് റവ:ഫാദര്‍. പീറ്റര്‍ കുര്യാക്കോസ് നേതൃത്വം നല്‍കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more