1 GBP = 103.12

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍ : സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ത്താവിന്റെ പീഡാനുഭവ ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

യേശുനാഥന്റെ അന്ത്യ അത്താഴ വിരുന്നിന്റേയും , വിശുദ്ധ ബലി സ്ഥാപനത്തിന്റെയും അനുസ്മരണം ഉളവാക്കുന്ന പെസഹാ ആചരണ തിരുക്കര്‍മ്മങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് തുടക്കം കുറിക്കും

ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ രാവിലെ പത്തുമണിക്ക് ആരംഭിക്കും. പീഡാനുഭവ ചരിത്ര വായനയും അതിനെ തുടര്‍ന്ന് കുരിശിന്റെ വഴിയും നടക്കും.

ഉയര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ പതിനഞ്ചാം തിയതി ശനിയാഴ്ച രാത്രിരാത്രി 10 :45 നായിരിക്കും ആരംഭിക്കുന്നത്.

വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ നടക്കുന്ന പീഡാനുഭവ, ഉയര്‍പ്പുതിരുനാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു .

ദേവാലയത്തിന്റെ വിലാസം:-

St Joseph Church,

Portland Crescent,

Longsight,

Manchester,

M13 0BU

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more