1 GBP = 104.17

പ്രെസ്റ്റൻ കത്തീഡ്രലിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും….

പ്രെസ്റ്റൻ കത്തീഡ്രലിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും….

ഫാ. ബിജു കുന്നയ്‌ക്കാട്ട്
പ്രെസ്റ്റൻ: പ്രെസ്റ്റൻ സെന്റ്. അൽഫോൻസാ സീറോ മലബാർ കത്തീഡ്രലിൽ നടക്കുന്ന വലിയ ആഴ്ച തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ MST, കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ, സെക്രട്ടറി. റവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. ബഹു. സിസ്റ്റേഴ്സ്, വൈദിക വിദ്യാർത്ഥികൾ, അൽമായ വിശ്വാസികൾ തുടങ്ങി നിരവധി പേർ വിശുദ്ധവാര ശുശ്രൂഷകളിൽ പങ്കു ചേരാനെത്തും.

ഓശാന ഞായറാഴ്ചയുടെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്കും പെസഹാ വ്യാഴത്തിന്റെ ശുശ്രൂഷകൾ വൈകിട്ട് 6 മണിക്കും വി. കുർബാനയോടെ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയും നടക്കും. ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്കും വലിയ ശനിയുടെ ശുശ്രൂഷകൾ 9 .30 നും ആരംഭിക്കും. വലിയ ശനിയുടെ ശുശ്രൂഷകൾക്കിടയിൽ പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചേരിക്കും.

ഉയിർപ്പു ഞായറിനുള്ള വിജിൽ കുർബാന ശനിയാഴ്ച വൈകീട്ട് 7 മണിക്കും ഉയിർപ്പു ഞായറിന്റെ ഈസ്റ്റർ കുർബാന ഞായറാഴ്ച രാവിലെ 10 മണിക്കും നടക്കും. എല്ലാ വിശ്വാസികളും തങ്ങൾക്ക് ഏറ്റവും അടുത്തുള്ള ശുശ്രൂഷ കേന്ദ്രങ്ങളിൽ പങ്കെടുത്തു ഉയിർപ്പുതിരുന്നാളിനായി പ്രാര്ഥനാപ്പൂർവ്വം ഒരുങ്ങണമെന്ന്‌ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.

വിലാസം:

St. Ignatius Square, Preston PR1.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more