1 GBP = 103.92

ബ്രിസ്റ്റോള്‍ STSMCC യുടെ നേതൃത്വത്തില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

ബ്രിസ്റ്റോള്‍ STSMCC യുടെ നേതൃത്വത്തില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

 സിസ്റ്റര്‍ ലീന മേരി

ബ്രിസ്റ്റോള്‍: ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് ഏപ്രില്‍ പതിമൂന്നാം തീയതി യേശുനാഥന്റെ അന്ത്യ അത്താഴ വിരുന്നിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെ അനുസ്മരണയുളവാക്കുന്ന പെസഹാചരണത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാന, കാലു കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ എന്നിവയോട് കൂടി ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 9.30ന് പീഡാനുഭവവായനയും കുരിശിന്റെ വഴിയും തിരുസ്വരൂപം മുത്തലും നേര്‍ച്ചകഞ്ഞി വിതരണവും ക്രമീകരിച്ചിരിക്കുന്നു.

ദുഃഖശനിയിലെ ശുശ്രൂഷകള്‍ രാവിലെ 9.30ന് ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ പതിനാറാം തീയതി ഞായറാഴ്ച രാവിലെ 6.45ന് ഉയിര്‍പ്പുതിരുനാളിന്റെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടക്കും. വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടും റവ. ഫാ. ജോയി വയലിലുമായിരിക്കും.

വിശുദ്ധ കുര്‍ബാനയിലും പീഡാനുഭവ വാര ശുശ്രൂഷയിലും വന്നു പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി റവ. ഫാ. പോള്‍ വെട്ടിക്കാട്ടും, ട്രസ്റ്റിമാരായ ജോസ് മാത്യുവും പ്രസാദ് ജോണും ലിജോ തോമസും അറിയിക്കുന്നു.

വിലാസം:

St. Joseph Catholic Church

Forest Road

Fishponds

Bristol

BS163QT

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more