1 GBP = 103.02
breaking news

അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവ വാരം ആഘോഷിച്ചു…

അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവ വാരം ആഘോഷിച്ചു…

രാജു വേലംകാല

അബര്‍ഡീന്‍ : സ്‌കോട്ട്ലണ്ടില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നതു പോലെ ഈ വര്‍ഷവും ഏപ്രില്‍ എട്ടാം തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ പതിനഞ്ചാം തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവ വാരം അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ആചരിച്ചു.

ഏപ്രില്‍ എട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ഏപ്രില്‍ ഒന്‍പതാം തീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45ന് പ്രഭാത നമസ്‌കാരവും, ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അത്യുന്നതങ്ങളില്‍ ഓശന ദാവിദിന്റെ പുത്രന് ഓശാന’എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു റവ. ഫാ. മിജോ മാത്യുവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം എന്നിവ ഉണ്ടായിരുന്നു.

ഏപ്രില്‍10,11, തിയതി തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും, ധ്യാനവും ഉണ്ടായിരുന്നു.

ഏപ്രില്‍ 12 ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ സെന്റ് ക്ലെമെന്റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും, 6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും, പെസഹ കുര്‍ബാനയും, അപ്പം മുറിക്കലും ഉണ്ടായിരുന്നു.

ഏപ്രില്‍ പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ 7 നു ”ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂര്‍ത്തി കാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍14 രാവിലെ 7 മണിക്കു പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിച്ചു.

ഏപ്രില്‍ 15 ശനിയാഴ്ച വൈകുന്നേരം 6നു ഉയര്‍പ്പു പെരുന്നാള്‍ നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പു പെരുന്നാള്‍ ഏപ്രില്‍ 15 വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്നു ‘നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്ന പ്രഖ്യാപനം, ഉയര്‍പ്പു പെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിച്ചു.


കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ച സ്‌കോട്ട്ലണ്ടിലെയും , അബര്‍ഡീന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കര്‍ത്താവിന്റെ നാമത്തില്‍ ഇടവകയുടെ പേരില്‍ നന്ദി അറിയിച്ചു. പീഡാനുഭവ വാരം ശുശ്രൂഷകള്‍ക്ക് റവ. ഫാ. മിജോ മാത്യു നേതൃത്വം നല്‍കി.

പള്ളിയുടെ വിലാസം:

St .Clements Episcopal Church , Mastrick Drive

AB 16 6 UF , Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി – റവ ഫാ: എബിന്‍ മാര്‍ക്കോസ് – 07736547476

സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500

ട്രഷറര്‍ – ജോണ്‍ വര്‍ഗീസ് – 07737783234, 01224 467104

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more