1 GBP = 103.99

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 84-ാമത് ഓര്‍മ്മപെരുന്നാൾ നോർത്താംപ്റ്റണിൽ

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 84-ാമത് ഓര്‍മ്മപെരുന്നാൾ  നോർത്താംപ്റ്റണിൽ

സോജി ടി. മാത്യു
ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, സഭാ ഭാസുരനുമായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84-ാമത് ഓര്‍മ്മപെരുന്നാൾ 2018 ഫെബ്രുവരി 23 , 24 (വെള്ളി,ശനി) ദിവസങ്ങളിൽ സഭയുടെ യുകെ, യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ടതും പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമധേയത്തിൽ ഉള്ള യുകെ ഭദ്രാസനത്തിലെ പ്രഥമവും ഏക ദേവാലയവുമായ നോർത്താംപ്റ്റൻ സെന്റ്. ഡയനേഷ്യസ് പള്ളിയിൽ ആഘോഷിക്കുന്നു.

23 വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി റവ. ഫാ, മാത്യു എബ്രഹാം പാലത്തിങ്കൽ പെരുന്നാൾ കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നതും തുടർന്നുള്ള സന്ധ്യാ നമസ്കാരം വചന പ്രഘോഷണത്തിനും, 24 ശനിയാഴ്ച രാവിലെ 8.15ന് പ്രഭാധ് നമസ്കാരത്തെ തുടർന്നുള്ള വി. കുർബാനയ്ക്കും ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന ഉപാധ്യക്ഷനും ലണ്ടൻ സെന്റ്. ഗ്രിഗോറിയാസ് ഇടവക വികാരിയുമായ റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് മുഖ്യ കാർമ്മികത്വം വഹിക്കുന്നതും ആയിരിക്കുന്നു. തുടർന്ന് പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു കൊണ്ടുള്ള ധൂപ പ്രാർത്ഥന, ഭക്തിനിർഭരമായ റാസ, ആശിർവാദം, ലേലം, ശ്രുതി സ്റ്റാഫോർഡ് അവതരിപ്പിക്കുന്ന ഗാനശുശ്രൂഷ, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോട് കൂടി സമാപിക്കുന്ന പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ദഅവ മക്കളുടെയും സാന്നിധ്യ സഹകരണങ്ങൾ കർത്തൃനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നതായ് പെരുന്നാൾ കമ്മിറ്റി കൺവീനർ ജിജി കുഞ്ഞുമോൻ കിഴക്കട, ജോ. കൺവീനർ ബിന്നി എം ബാബു എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
അനീഷ് ജോസഫ് (സെക്രട്ടറി): 07878471952
ജിത്തുരാജ് കെ. ജോയി (ട്രസ്റ്റി): 07898223502

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more