1 GBP = 104.21
breaking news

ബ്രിസ്റ്റോള്‍ STSMCC കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍…

ബ്രിസ്റ്റോള്‍ STSMCC കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍…

സിസ്റ്റര്‍ ലീന മേരി

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഫിഷ്ഫോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് മെയ് 14ന് ഞായറാഴ്ച 11.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. STSMCC വികാരി റവ.ഫാ.ഫോള്‍ വെട്ടിക്കാട്ട്, റവ.ഫാ. ജോയി വയലില്‍, റവ.ഫാ. ഫാന്‍സുവാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

അഹില്‍ ജോ ബിജു, അലീനാ ബെര്‍ലി, അന്ന തെരേസ മാത്യു, അനു ലിജോ, ക്രിസ്റ്റോ ജെയിംസ്, ഡിയോണ്‍ ബെന്നി, എഡ്വിന്‍ ജോ ജെഗി, ജോഷ്വാ ജോസ്, ലിയ ആന്‍ ബൈജു, നിയാ മനോജ്, നിഷോണ്‍ ബിബി, റിയാന്‍ മാത്യു, റിഷോണ്‍ ജോസഫ്, സാവിയോ സിബി എന്നിവര്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കും.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മൊമന്റോയും രൂപതാദ്ധ്യക്ഷന്‍ കെടുക്കുന്നതായിരിക്കും. ആദ്യ കുര്‍ബാന സ്വീകരണം കുട്ടികള്‍ ഒരു അനുഭവമാക്കി മാറ്റാനും ഈശോയുടെ ചൈതന്യത്തില്‍ നിറഞ്ഞ് ജീവിക്കാനും ഇടയാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് STSMCC വികാരി റവ.ഫാ.ഫോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ ലിജോ പടയാട്ടില്‍, ജോസ് മാത്യു, പ്രസാദ് ജോണ്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more