കുടിയേറ്റക്കാര്‍ക്ക് മിനിമം വേതനത്തിന് അര്‍ഹതയില്ലെന്ന് തൊഴിലുടമകള്‍, മിനിമം വേതനം ലംഘിക്കാനുള്ള തൊഴിലുടമകളുടെ കാരണം പുറത്തുവിട്ട് എച്ച്എംആര്‍സി


കുടിയേറ്റക്കാര്‍ക്ക് മിനിമം വേതനത്തിന് അര്‍ഹതയില്ലെന്ന് തൊഴിലുടമകള്‍, മിനിമം വേതനം ലംഘിക്കാനുള്ള തൊഴിലുടമകളുടെ കാരണം പുറത്തുവിട്ട് എച്ച്എംആര്‍സി

കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് മിനമം വേതനത്തിന് അര്‍ഹതയില്ലെന്നാണ ്പല തൊഴിലുടമകളുടേയും ധാരണയെന്ന് എച്ച്എംആര്‍സിയുടെ റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാരല്ലാത്തതിനാല്‍ അവര്‍ക്ക് മിനിമം വേതനം സംബന്ധിച്ച നിയമം ബാധകല്ലെന്നാണ് ഒരു തൊഴിലുടമ മിനിമം വേതനം നല്‍കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടിയതെന്ന് എച്ച്എംആര്‍സി പറയുന്നു. മിനിമം വേതനം നല്‍കാത്തതിന് പല തൊഴിലുടമകളും ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് എച്ച്എംആര്‍സി.
കുടിയേറ്റക്കാരനായ തൊഴിലാളി മികച്ച രീതിയില്‍ പണിയെടുക്കുന്നില്ലെന്നും അതിനാല്‍ ഇയാള്‍ക്ക് മുഴുവന്‍ വേതനവും നല്‍കേണ്ടതില്ലെന്നാണ് മറ്റൊരു തൊഴിലുടമയുടെ ന്യായം. മിനിമം വേതനം തൊഴിലാളികള്‍ക്ക് നല്‍കാത്തതിന് വളരെ കുറച്ച് തൊഴിലുടമകള്‍ മാത്രമേ നിയമനടപടികള്‍ക്ക് വിധേയരാകുന്നുള്ളൂ എന്ന വിമര്‍ശനം പുറത്തുവന്നതിന് പിന്നാലെയാണ് എച്ച്എംആര്‍സി തൊഴിലുടമകളുടെ ന്യായങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

2014 ഫെബ്രുവരിയ്ക്ക് ശേഷം മിനിമം വേതനം നല്‍കാത്ത 700 സ്ഥാപനങ്ങളില്‍ മൂന്നെണ്ണത്തെ മാത്രമാണ് പ്രോസിക്യൂട്ട് ചെയ്തിട്ടുള്ളത്. ഈ എഴുനൂറ് സ്ഥാപനങ്ങളിലായി 13000 തൊഴിലാളികളാണ് കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് മാത്രം ഏകദേശം 3.5 ബില്യണ്‍ പൗണ്ട കമ്പനികള്‍ നല്‍കാനുണ്ട്. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം മിനിമം വേതനത്തില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഗവണ്‍മെന്റ് തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം വേതനമില്ലാത്ത പക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കാനുള്ള പദ്ധതി ഗവണ്‍മെന്റ് ്ഇന്ന് ആരംഭിക്കും.

പല തൊഴിലുടമകളും തങ്ങളുടെ തൊഴിലാളികള്‍ സെല്‍ഫ് എംപ്ലോയ്ഡ് ആണെന്ന് കരുതുന്നതായി എച്ച്എംആര്‍സി ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന തൊഴിലുടമകള്‍ക്കെതിരേ എച്ച്എംആര്‍സി ശക്തമായ വിമര്‍ശനമാണ് നടത്തിയത്. കടയില്‍ ആളില്ലാത്തപ്പോള്‍ പോലും തന്റെ തൊഴിലാളി വെറുതേ ജോലിയെടുക്കുന്നുവെന്ന് പറയുന്നുവെന്നാണ് മറ്റൊരു തൊഴിലുടമ കണ്ടെത്തിയ ന്യായം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates