1 GBP = 103.12

പ്രവർത്തനമികവിന് അംഗീകാരം; ഹെറിഫോർഡ് മലയാളി അസോസിയേഷന് ഷിനോയ് ജേക്കബ് വീണ്ടും പ്രസിഡന്റ്, മെൽബിൻ തോമസ് സെക്രട്ടറി

പ്രവർത്തനമികവിന് അംഗീകാരം; ഹെറിഫോർഡ് മലയാളി അസോസിയേഷന് ഷിനോയ് ജേക്കബ് വീണ്ടും പ്രസിഡന്റ്, മെൽബിൻ തോമസ് സെക്രട്ടറി

ഹെറിഫോർഡ്: 2016 -17 കാലഘട്ടത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഹെരിഫോർഡ് മലയാളി അസ്സോസിയേഷൻ ജനറൽ ബോഡി യോഗം നിലവിലെ ഭരണസമിതിയെ വീണ്ടും നേതൃ സ്ഥാനമേൽപിച്ചു. പ്രസിഡന്റായ ഷിനോയ് ജേക്കബിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് കമ്മിറ്റി നടത്തിയതെന്ന് വിലയിരുത്തി. കമ്മിറ്റിയുടെ ഇക്കഴിഞ്ഞ കാലയളവിൽ ആറോളം പ്രധാന പരിപാടികളാണ് നടത്തപ്പെട്ടത്. കൂടാതെ ഹെരിഫോർഡ് കൗൺസിലുമായി ചേർന്ന് നടത്തിയ പരിപാടികൾ പൊതുജന ശ്രദ്ധ ഏറെ ആകർഷിച്ചിരുന്നു.

ഒക്ടോബർ 28 ശനിയാഴ്ച്ച ഹെറിഫോർഡിലെ വിഥിൻഗ്ടൺ വില്ലേജ് ഹാളിൽ നടന്ന പൊതുയോഗത്തിലാണ് സംഘടനയുടെ 2017 -18 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. പുതിയ എക്സിക്ക്കുട്ടീവ് അംഗങ്ങളിൽ രണ്ടു പുതുമുഖങ്ങളൊഴികെ മറ്റെല്ലാവരും മുൻ ഭരണസമിതിയിലെ അംഗങ്ങളാണ്. സ്ഥാനമൊഴിഞ്ഞ കമ്മിറ്റി അംഗങ്ങളായ ജോബിൻ വർഗീസിനും ക്രിസ്റ്റി സെബാസ്ത്യനും നന്ദി പറഞ്ഞ പൊതുയോഗം നവ്വാഗതരായ ബിൻസോ ഫ്രാന്സിസിനും ബിനോ മാത്യുവിനും കമ്മിറ്റിയിലേക്ക് സ്വാഗതം ആശംസിച്ചു.

കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവരാണ്

പ്രസിഡണ്ട് ഷിനോയ് ജേക്കബ്
സെക്രട്ടറി മെൽബിൻ തോമസ്
ട്രഷറർ ജോബി തോമസ്
വൈസ് പ്രസിഡണ്ട് അനു കൃഷ്ണ
ജോയിന്റ് സെക്രട്ടറി ടോമി കുര്യൻ

എക്സിക്ക്കുട്ടീവ് കമ്മിറ്റി അംഗങ്ങൾ
ചാക്കോച്ചൻ ജോണി, ബിനോ മാത്യു, റാണി ബിൽബി, നീതു ബിജു, ബിൻസോ ഫ്രാൻസിസ്, ബാബു തോമസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more