1 GBP = 104.19
breaking news

ഹേവാര്‍ഡ്സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ചു H.M.A യുടെ മെഗാഷോ, ദേവി ചന്ദനയുടെ നേതൃത്വത്തില്‍ അരങ്ങേറി

ഹേവാര്‍ഡ്സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ചു H.M.A യുടെ മെഗാഷോ, ദേവി ചന്ദനയുടെ നേതൃത്വത്തില്‍ അരങ്ങേറി

ജിജോ അരയത്ത്

യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് ക്ലെയര്‍ഹാളില്‍ നടന്ന മെഗാഷോ ഹേവാര്‍ഡ്സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ചു. സംഘാടന മികവ് കൊണ്ടും അവതരണ ശൈലി കൊണ്ടും മികവുറ്റതായിത്തീര്‍ന്ന മെഗാഷോയില്‍ വ്യത്യസ്തയാര്‍ന്ന ശൈലി കൊണ്ട് അവതാരകര്‍ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായി തീര്‍ന്നു.

വൈകുന്നേരം 6 മണിയോടെ ആരംഭിച്ച മെഗാഷോക്ക് സെക്രട്ടറി ജോസഫ് തോമസ് സ്വാഗതമേകി. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജീത്തു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വച്ച് H.M.A പ്രസിഡന്റ് ബിജു പോത്താനിക്കാട്, സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മട്ടമന, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി എന്നിവര്‍ ഭദ്രദീപം തെളിയിച്ചു മെഗാഷോ ഉത്ഘാടനം ചെയ്തു. യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് മെഗാഷോയില്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, സിബി തോമസ്, സന്തോഷ് ജോസ്, ബിജു സെബാസ്റ്റ്യന്‍, ഫുഡ്കമ്മിറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ്, ഓഡിറ്റര്‍ ബിജു ഫിലിപ്പ്, ഉണ്ണികൃഷ്ണന്‍ – ഗ്രേസ് മെലഡീസ് ടീമിന്റെ യുകെയിലെ സ്‌പോണ്‍സര്‍ ജിന്റോ ജോസഫ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ അരുണ്‍ ഗോപന്‍ ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച മെഗാഷോയില്‍ ദേവിചന്ദന & ടീമിന്റെ നൃത്തനൃത്യങ്ങളും, കലാഭവന്‍ മണിയുടെ ഡ്യൂപ്പ് എന്ന പേരിലറിയപ്പെടുന്ന കൃഷ്ണകുമാറിന്റെ നാടന്‍ പാട്ടുകളും മിമിക്രിയും റെജി രാമപുരത്തിന്റെ വണ്‍മാന്‍ ഷോയും കോമഡി സ്‌കിറ്റുമെല്ലാമായപ്പോള്‍ മെഗാഷോ ഹേവാര്‍ഡ്സ്ഹീത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാവിരുന്നാക്കി തീര്‍ക്കുവാന്‍ അവതാരകര്‍ക്ക് കഴിഞ്ഞു. കൂടാതെ അടിപൊളി പാട്ടുകളുമായി ക്രിസ്റ്റകലയും വേദിയിലെത്തി പ്രേക്ഷക മനസുകള്‍ കീഴടക്കി. കൂടാതെ യുകെയിലെ കലാകാരിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തനൃത്ത്യങ്ങളും മെഗാഷോയുടെ മാറ്റ് കൂട്ടി. ഹേവാര്‍ഡ്സ്ഹീത്തിന് പുറമെ മലയാളി കമ്മ്യൂണിറ്റി ഹോര്‍ഷം, റിഥം തുടങ്ങിയ അസോസിയേഷനുകളില്‍ നിന്നും ബര്‍ജസ്ഹില്ലില്‍ നിന്നുമെല്ലാം നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നു മെഗാഷോ വന്‍ വിജയമാക്കിത്തീര്‍ത്തു. വൈകീട്ട് 10 മണിക്ക് ദേശീയഗാനത്തോടെ മെഗാഷോ അവസാനിച്ചു. ജിജോ അരയത്ത് നന്ദി പ്രകാശിപ്പിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more