1 GBP = 103.68
breaking news

വിപുലമായ ആഘോഷപരിപാടികളുമായി ഹേവാർഡ്‌സ്ഹീത്ത് ആൻഡ് ഹോർഷം ക്നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ നാളെ….

വിപുലമായ ആഘോഷപരിപാടികളുമായി  ഹേവാർഡ്‌സ്ഹീത്ത് ആൻഡ് ഹോർഷം ക്നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ നാളെ….

ജിജോ അരയത്ത്
ഹേവാർഡ്‌സ്ഹീത്ത് ആൻഡ് ഹോർഷം ക്നാനായ യൂണിറ്റിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ നാളെ (30 /12 /17) ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഹേവാർഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.

വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന കരോൾ സർവീസോട് കൂടി ആഘോഷപരിപാടികൾക്ക് തുടക്കമാകും. പിന്നീട് പ്രധാന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്. പിന്നീട് വൈകീട്ട് നടക്കുന്ന ക്രിസ്തുമസ് ഡിന്നറോട്‌ കൂടി ആഘോഷരാവിനു സമാപനമാകും. ആഘോഷ പരിപാടികൾക്ക് സണ്ണി ലൂക്കോ, രാജു ലൂക്കോസ്, ജോയി തോമസ്, ജാൻസി ജോയ്, ജോയ് എബ്രഹാം, ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, ജോജോ ജോസ്, ജോസ് ബിജു, ജോസഫ് തോമസ്, ജിജു അരുൺ മാത്യു എന്നിവർ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more