1 GBP = 104.00

യുക്മ ദേശീയ കലാമേള; ചരിത്രം രചിച്ച് ഗർഷോം ടി വി; തത്സമയ സംപ്രേക്ഷണം വീക്ഷിച്ചത് ഒരു ലക്ഷത്തിലധികം പ്രേക്ഷകർ; ഏറ്റവും മികച്ച ചിത്രങ്ങളുമായി ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി; സജീവസാന്നിദ്ധ്യമായി മലയാളി എഫ് എമും

യുക്മ ദേശീയ കലാമേള; ചരിത്രം രചിച്ച് ഗർഷോം ടി വി; തത്സമയ സംപ്രേക്ഷണം വീക്ഷിച്ചത് ഒരു ലക്ഷത്തിലധികം പ്രേക്ഷകർ; ഏറ്റവും മികച്ച ചിത്രങ്ങളുമായി ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി; സജീവസാന്നിദ്ധ്യമായി മലയാളി എഫ് എമും

യുകെ മലയാളികളുടെ ദേശീയോത്സവമായി മാറിക്കഴിഞ്ഞു യുക്മ ദേശീയ കലാമേള.ഇക്കഴിഞ്ഞ ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണിലെ ഹെയർഫീൽഡ് അക്കാദമിയിൽ അരങ്ങേറിയ കലാമേളയ്ക്ക് കൊടിയിറങ്ങിയപ്പോൾ വലിയൊരു ആഘോഷത്തിൽ പങ്കെടുത്തതിന്റെ ആവേശത്തിലാണ് യുകെ മലയാളികൾ. യുക്മ കലാമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ചു വേദികളായി മത്സരങ്ങൾ അരങ്ങേറിയത്. മത്സരാർതഥികൾക്കും രക്ഷിതാക്കൾക്കും പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് അഞ്ചു വേദികൾ ഇക്കുറി തയ്യാറാക്കിയത്. യുക്മ കലാമേളകൾ തത്സമയ സംപ്രേക്ഷണം ചെയ്യാൻ മുന്നോട്ട് വന്ന ഗർഷോം ടി വിക്ക് പക്ഷെ ഇതൊരു വലിയ വെല്ലുവിളിയായിരുന്നു. ഗർഷോം ടി വി മാനേജിംഗ് എഡിറ്റർ ബിനു ജോർജ് വെല്ലുവിളി ഏറ്റെടുത്ത് പുതിയൊരു അദ്ധ്യായം എഴുതിച്ച്ചേർക്കുകയായിരുന്നു. അഞ്ചു വേദികളിലും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള എച്ച് ഡി ക്യാമറകൾ ഉപയോഗിച്ചുള്ള മികച്ച തത്സമയ സംപ്രേക്ഷണമാണ് ജനങ്ങളിൽ എത്തിച്ചത്. വെൽസ് ചാക്കോയുടെ നേതൃത്വത്തിൽ അഞ്ചു മികച്ച ക്യാമറാമാൻമാരാണ് കലാമേള വേദികളിൽ ഉണ്ടായിരുന്നത്. സോജി ഡിവൈസസ്, ജിസ്മോൻ പോൾ, സ്റ്റീഫൻ ചാണ്ടി, കെവിൻ തോംസൺ തുടങ്ങിയവരാണ് കലാമേളയുടെ ഓരോ നിമിഷങ്ങളും പകർത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പ്രേക്ഷകരാണ് തത്സമയ സംപ്രേക്ഷണം ഗർഷോം ടി വി യിലൂടെ വീക്ഷിച്ചത്.

ഗർഷോം ടി വിയുടെ വാർത്തകൾ ഇവിടെ കാണാം

യുകെ മലയാളികൾക്കിടയിൽ പ്രമുഖ സ്ഥാനം നേടിയിട്ടുള്ള ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫിയാണ് ഇക്കുറിയും യുക്മയുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫേഴ്സ് ആയി കലാമേള വേദിയിൽ നിറഞ്ഞു നിന്നത്. കാലാകാലങ്ങളായി യുക്മയ്ക്കൊപ്പം നിന്നിട്ടുള്ള രാജേഷ് നടേപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി ടീം ഇക്കുറിയും മികച്ച ചിത്രങ്ങളാണ് ഒപ്പിയെടുത്തിട്ടുള്ളത്. ക്യാമറാമാൻമാരായ രാജേഷ് നടേപ്പള്ളിയും അരുൺ ദേവും ഉൾപ്പെടുന്ന ടീം അഞ്ചു വേദികളിലും നടക്കുന്ന പരിപാടികൾ കൃത്യമായി കവർ ചെയ്യുന്നുണ്ടായിരുന്നു. ബെറ്റർ ഫ്രെയിംസ് എടുത്ത മികവാർന്ന ഫോട്ടോകൾ യുക്മ ന്യൂസ് പോർട്ടലിന്റെ ഗ്യാലറി സെക്ഷനിലും യുക്മന്യൂസ് ഫേസ് ബുക്ക് പേജിലും ലഭ്യമാണ്.

ബെറ്റർ ഫ്രെയിംസ് പകർത്തിയ ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

മലയാളി എഫ് എം റേഡിയോയുടെയും ഫോട്ടോ ജിന്സിന്റെയും പ്രതിനിധി ജിനു സി വർഗീസ് കൃത്യമായ ഇടവേളകളിൽ മലയാളി എഫ് എം റേഡിയോയിലൂടെ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടായിരുന്നു. കൂടാതെ യുക്മക്ക് വേണ്ടി ജിനു പകർത്തിയത് രണ്ടായിരത്തിലധികം മികവുറ്റ ചിത്രങ്ങളായിരുന്നു. ജിനുവിന്റെ മികച്ച കലാമേള ചിത്രങ്ങൾ ഫോട്ടോ ജിൻസിന്റെ ഫേസ് ബുക്ക് പേജിലും യുക്മ ഫേസ് ബുക്ക് ഗ്രൂപ്പുകളിലും ലഭ്യമാണ്.

ഫോട്ടോ ജീൻസിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കലാമേളയെ സംബന്ധിച്ചുള്ള കൂടുതൽ ചിത്രങ്ങളും വാർത്തകളും വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more