മഞ്ഞുപുതച്ച് ഹിമാചല്‍, താപനില -10 ഡിഗ്രിയിലേക്ക്


മഞ്ഞുപുതച്ച് ഹിമാചല്‍, താപനില -10 ഡിഗ്രിയിലേക്ക്

ഹിമാചല്‍ പ്രദേശില്‍ ഇക്കുറി അനുഭവപ്പെടുന്നത് കൊടും ശൈത്യം. നിലവില്‍ താപനില -10 ഡിഗ്രിയാണ്. കിന്നൗര്‍, ചാമ്പ, ലഹോള്‍-സ്പിതി, കംഗ്‌റ എന്നീ ജില്ലകളിലാണ് കനത്ത മഞ്ഞുവീഴ്ച തുടരുന്നത്. കല്‍പ്പയില്‍ താപനില -11 ഡിഗ്രിയാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളായ മണാലിയില്‍ താപനില മൈനസ് 6.6 ഡിഗ്രിയും ഷിംലയില്‍ മൈനസ് 3.2 ഡിഗ്രിയുമാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്

ഹിമപാതത്െ തുടര്‍ന്ന് അപകടം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ മഞ്ഞുവീഴ്ച തുടരുന്ന പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ആദിവാസി മേഖലകളായ ചാമ്പ ലോഹോള്‍ എന്നിവിടങ്ങളില്‍ വൈദ്യുതിയും റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഇവിടേയ്ക്ക് ഹെലികോപ്റ്റര്‍ സേവനം ആവശ്യപ്പെട്ടിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates