ഈ പരാജയം വേദനാജനകം, ജനവിധി അംഗീകരിക്കുന്നു- ഹിലരി


ഈ പരാജയം വേദനാജനകം, ജനവിധി അംഗീകരിക്കുന്നു- ഹിലരി

ട്രംപിന് മുന്നിലുള്ള ഈ പരാജയം ഏറെ വേദനാജനകമാണെന്ന് തുറന്ന് സമ്മതിച്ച് ഹിലരി ക്ലിന്റണ്‍. പ്രവചനങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് പിന്നാലെയാണ് പരാജയം അംഗീകരിച്ചുകൊണ്ട് ഹിലരി ക്ലിന്റണ്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒപ്പം നിന്നവര്‍ക്കും അനുയായികള്‍ക്കും നന്ദിയറിച്ച ഹിലരി തോല്‍വിയില്‍ ക്ഷമ ചോദിച്ചു.

വിചാരിച്ചതിലും ആഴത്തിലാണ് രാജ്യം ഭിന്നിച്ചിരിക്കുന്നതെന്നും ഇന്നും അമേരിക്കയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നിങ്ങള്‍ക്കും ആ വിശ്വാസം ഉണ്ടായെങ്കില്‍ മാത്രമേ പരാജയം അംഗീകരിച്ച് ഭാവിയിലേക്ക് ഉറ്റ് നോക്കാന്‍ സാധിക്കൂ എന്നും ഡൊണാള്‍ഡ് ട്രംപ് നമ്മുടെ പ്രസിഡന്റാവാന്‍ പോവുകയാണെന്നും അദ്ദേഹത്തിന് നയിക്കാന്‍ തുറന്ന മനസ്സോടെ അവസരം ഒരുക്കുകയാണ് നാം ചെയ്യേണ്ടതെന്നും ഹിലരി വ്യക്തമാക്കി.

യുഎസ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചിരുന്ന ഹിലരി പെട്ടന്നുള്ള പരാജയത്തില്‍ ഞെട്ടിത്തരിച്ചുപോയിരുന്നു. ഡെമോക്രാറ്റിക് സ്വാധീന മേഖലയില്‍ പോലും ട്രംപ് സ്വാധീനമുണ്ടാക്കിയത് പാര്‍ട്ടിയേയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഈറനണിഞ്ഞ കണ്ണുകളുമായിട്ടാണ് ഹിലരി അണികളെ അഭിസംബോധന ചെയ്തതെങ്കിലും പ്രസംഗത്തിലുടനീളം അണികളെ സാന്ത്വനിപ്പിച്ചുകൊണ്ട് പരാജയത്തെ അതിജീവിക്കാനും അവര്‍ക്ക് സാധിച്ചു. വംശീയ വിദ്വേഷത്തിലൂടെ അമേരിക്കയില്‍ വോട്ട് ധ്രൂവികരണം ഉണ്ടാക്കിയാണ് ട്രംപ് വിജയിച്ചതെന്നും അത് സമൂഹത്തിലുണ്ടാക്കിയ ഭിന്നതയുടെ ആഴം ഏറെ വലുതാണെന്നും ഹിലരി വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates