1 GBP = 103.12

ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷകൾ ഇനി നടത്തുക ദേശിയ പരീക്ഷാ ഏജൻസി

ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷകൾ ഇനി നടത്തുക ദേശിയ പരീക്ഷാ ഏജൻസി
ഡൽഹി: ഉന്നത പരീക്ഷക്കായുള്ള യോഗ്യതാ പരീക്ഷകൾ ഇനിമുതൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തും, ഉന്നത യോഗ്യതാ പരീക്ഷകളുടെ നടത്തിപ്പ് ഏകീകരിക്കുന്നതിന്റെ ഭാഗമായാ‍ണ് പുതിയനടപടി.  പരീക്ഷകൾ ഓൺലൈനാക്കാനും തീരുമാനമായി. കേന്ദ്ര മാനവ വിഭവ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടു കൂടി NEET, NET, CMAT, GPAT എന്നീ ഉന്ന പരീക്ഷകൾ ദേശീയ ഏജൻസിക്ക് കീഴിലാവും നടത്തുക്ക. എന്നാൽ ഫീസ്, സിലബസ് എന്നിവയിൽ മാറ്റമുണ്ടാവില്ല. വളരെ വേഗത്തിൽ മൂല്യ നിർണ്ണയംനടാത്തി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും എന്നാണ് കണക്കുകൂട്ടുന്നത്.
ഉന്നത വിദ്യാഭ്യാസ യോഗ്യതാ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ  നാറ്റത്തുമെന്നും ആവശ്യമെങ്കിൽ രണ്ട് പരീക്ഷകളിലും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more