1 GBP = 104.04
breaking news

സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

കൊച്ചി: കായൽ കൈയേറ്റ വിവാദത്തിൽ തനിക്കെതിരായ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷവിമർശനം. സർക്കാരിന്റെ തീരുമാനത്തിനെതിരെ മന്ത്രി കോടതിയിൽ ഹർജി നൽകുന്നത് എങ്ങനെയാണെന്ന് ബെഞ്ച് ചോദിച്ചു. ഇത്തരമൊരു ഹർജിക്ക് നിലനില്പുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങൾ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
മന്ത്രിക്ക് ഹർജി നൽകാൻ കഴിയില്ല. ഒരു വ്യക്തിക്ക് മാത്രമേ അതിന് കഴിയൂ. എന്നാൽ, തോമസ് ചാണ്ടി നൽകിയ ഹ‌ർജിയിൽ മന്ത്രി എന്ന നിലയിലാണ് ഹർജി നൽകുന്നതെന്ന് ആദ്യത്തെ വരിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുന്നതെന്നും കോടതി ചോദിച്ചു. സർക്കാരിന് ഇനി ഹർജി നൽകണമെന്ന് ഉണ്ടായിരുന്നെങ്കിൽ ചീഫ് സെക്രട്ടറി വഴിയല്ലേ നീങ്ങേണ്ടത്. മന്ത്രി തന്നെ ഹർജി നൽകുന്നത് ഭരണഘടനാവിരുദ്ധമല്ലേയെന്ന് ചോദിച്ച കോടതി,​ ഇത്തരമൊരു സംഭവം ആദ്യമായിരിക്കുമെന്നും വാക്കാൽ പരാമർശിച്ചു.

എന്നാൽ,​ മന്ത്രിക്ക് വേണ്ടി ഹാജരായ വിവേക് തൻഖ തോമസ് ചാണ്ടി ഹർജി നൽകിയത് സ്വകാര്യ വ്യക്തി എന്ന നിലയിലാണ്. മാത്രമല്ല, ഹർജി സർക്കാരിനെതിരല്ലെന്നും തൻഖ പറഞ്ഞു. ഭൈരവൻ,​ ആശാലത എന്നീ രണ്ടു പേരുടെ ഭൂമിയാണ് നികത്തപ്പെട്ടത്. ഇത് തോമസ് ചാണ്ടിക്ക് കൈമാറിയെന്ന കളക്ടറുടെ കണ്ടെത്തൽ ശരിയല്ല. ഭൂമി മന്ത്രിയുടെ പേരിൽ അല്ലെന്നും തൻഖ പറഞ്ഞു. എന്നാൽ,​ ലേക്ക് പാലസിന്റെ നടത്തിപ്പുകാരായ വാട്ടർ വേൾഡ് കന്പനി മന്ത്രിയുടെ ഉടമസ്ഥതയിൽ അല്ലേ എന്നായിരുന്നു ഇതിനോട് ഹൈക്കോടതിയുടെ മറുചോദ്യം.

റവന്യൂ വകുപ്പിനേയും കോടതി വിമർശിച്ചു. മന്ത്രിയുടെ കൈയേറ്റത്തെ കുറിച്ച് ജില്ലാ കളക്ടറോട് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടത് എന്തിനാണെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവനേയും കോടതി വിമർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more