1 GBP = 103.75

തോമസ് ചാണ്ടിക്കെതിരായ നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി, ആലപ്പുഴ കളക്ടര്‍ക്ക് രൂക്ഷവിമര്‍ശനം

തോമസ് ചാണ്ടിക്കെതിരായ നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി, ആലപ്പുഴ കളക്ടര്‍ക്ക് രൂക്ഷവിമര്‍ശനം

കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് നല്‍കിയ രണ്ട് നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ ജില്ലാകളക്ടറായിരുന്ന ടിവി അനുപമ നല്‍കിയ നോട്ടീസുകളാണ് കോടതി റദ്ദാക്കിയത്. കളക്ടര്‍ക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. തെറ്റായ സര്‍വെ നമ്പരില്‍ നോട്ടീസ് നല്‍കിയതിനാണ് കോടതി കളക്ടറെ വിമര്‍ശിച്ചത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തെറ്റായ സര്‍വെ നമ്പരിലാണ് തോമസ് ചാണ്ടിക്ക് നോട്ടീസ് നല്‍കിയതെന്ന് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി കളക്ടറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ഉത്തരവാദിത്വമില്ലാത്ത സമീപനമാണ് കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. കളക്ടര്‍ അവിടിരുന്ന് എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ആരാഞ്ഞ കോടതി കളക്ടര്‍ കസേരയില്‍ വിദ്യാര്‍ത്ഥിയാണോ ഇരിക്കുന്നതെന്ന് ചോദിച്ചു. അടിസ്ഥാന ഭൂരേഖകള്‍ പോലും പരിശോധിക്കാതെയാണ് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചതെന്ന് മനസിലായെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിലം നികത്തിയെന്ന ആരോപണത്തില്‍ ഫെബ്രുവരി 17 നായിരുന്നു വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയത്. നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമപ്രകാരം നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഫെബ്രുവരി 23 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ ബ്ലോക്ക് നമ്പരും സര്‍വെ നമ്പരും തെറ്റായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തല്‍ നോട്ടീസും കളക്ടര്‍ അയച്ചു. ഇക്കാര്യം കളക്ടര്‍ കോടതിയെ അറിയിച്ചു. നോട്ടീസുകള്‍ പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കോടതി നോട്ടീസ് റദ്ദാക്കുകയായിരുന്നു.

കളക്ടറുടെ നോട്ടീസിനെതിരെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കളക്ടര്‍ നല്‍കിയ ആദ്യ നോട്ടീസിലെ തുടര്‍നടപടികള്‍ ഫെബ്രുവരി 21 ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു സ്റ്റേ അനുവദിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more