1 GBP = 104.11

കർദിനാളിനെതിരെ ഹൈക്കോടതി

കർദിനാളിനെതിരെ ഹൈക്കോടതി

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഭൂമി വിവാദത്തില്‍ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി. രാജ്യത്തെ നിയമം കർദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ബിഷപ്പ് എന്നാല്‍ രൂപത അല്ലെന്ന് ഹൈക്കോടതി. വിലകുറച്ച് ഭൂമിവില്‍ക്കാന്‍ ബിഷപ്പിന് പറ്റുമോ എന്ന് തോടതി ചോദിച്ചു.

സഭാ ഭൂമി ഇടപാട് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ തനിക്കെതിരെ നടപടിയെടുക്കാൻ അധികാരം പോപ്പിനെന്ന് കര്‍ദിനാളിന്‍റെ അഭിഭാഷകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതി പരാമര്‍ശം. കാനോന്‍ നിയമം അതാണ് പറയുന്നതെന്ന് കര്‍ദ്ദിനാള്‍ പറയുന്നു. പോപ്പ് തനിക്കെതിരെ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്നും കര്‍ദ്ദിനാള്‍

കൂട്ടിച്ചേര്‍ത്തു.
ഭൂമി വിൽപ്പനയിലും നടപടികളിലും കാനോനിക നിയമങ്ങളുടെ ലംഘനമുണ്ടായെന്നും 34 കോടിരൂപയുടെ പ്രഥമിക നഷ്‍ടം സംഭവിച്ചെന്നും നേരത്തെ സഭയുടെ ഇടക്കാല കമ്മീഷൻ കണ്ടെത്തിയിരുന്നു.66 കോടി രൂപയുടെ കടമടക്കാനാണ് കൊച്ചിയിലെ അ‌ഞ്ച് ഭൂമികൾ വിൽക്കാൻ തീരുമാനിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾക്ക് സ്ഥലങ്ങൾ മുറിച്ചുവിൽക്കരുതെന്നായിരുന്നു ഇടനിലക്കാരനുമായുളള കരാർ.
എന്നാൽ ഇത് ലംഘിച്ച് 36 പേർക്ക് ഭൂമി മറിച്ചുവിറ്റു. 27 കോടി 30 ലക്ഷം രൂപ സഭക്ക് ലഭിക്കുമെന്നായിരുന്നു കരാറിൽ ഉണ്ടായിരുന്നത്. . എന്നാൽ 9 കോടി 13 ലക്ഷം രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. ബാക്കി 18 കോടി 17 ലക്ഷം രൂപ ഇടനിലക്കാരൻ നൽകിയില്ല. അതിരൂപതയിലെ കാനോനിക സമിതികൾ അറിയാതെയാണ് 36 പേർക്കായി സഭയുടെ ഭൂമി മുറിച്ചുവിറ്റത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more