1 GBP = 104.08

ഹൈടെക് കാർ മോഷണം; വിലകൂടിയ കാറുകൾ മോഷ്ടിക്കാൻ ഒരു മിനുട്ട് പോലും വേണ്ട; മലയാളികൾ ജാഗ്രതൈ

ഹൈടെക് കാർ മോഷണം; വിലകൂടിയ കാറുകൾ മോഷ്ടിക്കാൻ ഒരു മിനുട്ട് പോലും വേണ്ട; മലയാളികൾ ജാഗ്രതൈ

സോളിഹൾ: വിലകൂടിയ പ്രീമിയം കാറുകൾ മോഷ്ടിക്കാൻ മോഷ്ടാക്കൾക്കിനി ഒരു മിനിറ്റ് പോലും വേണ്ട, ഹൈടെക് വിദ്യയുമായാണ് മോഷ്ടാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ന്‌ സോളിഹള്ളിൽ നടന്ന കാർ മോഷണം വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അന്വേഷിച്ചു വരികയാണ്. പോലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കളുടെ പുതിയ സാങ്കേതിക വിദ്യ പുറത്താകുന്നത്.

സെപ്റ്റംബർ 25 ന് രാത്രി ഒൻപത് മണിയോടെ സോളിഹള്ളിലെ എംഡൻ പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണ് കാർ മോഷണം നടത്തിയത്. വീട്ടിനടുത്തെത്തിയ രണ്ടു മോഷ്ടാക്കളിൽ ഒരാൾ വീടിന്റെ വാതിലിന് മുൻപിലും മറ്റൊരാൾ ഡ്രൈവ് വേയിൽ പാർക്ക് ചെയ്തിരുന്ന മെഴ്സിഡസ് ബെൻസ് കാറിനടുത്തും നിലയുറപ്പിച്ചു. രണ്ടു പേരുടെയും കൈയിൽ ഓരോ റിലേ ബോക്സുകളും കരുതിയിരുന്നു. വാതിലിനടുത്തുള്ള മോഷ്ടാവിന്റെ കൈയിലുള്ള റിലേ ബോക്സിൽ വീട്ടിനകത്തുള്ള കാറിന്റെ താക്കോലിൽ നിന്നുള്ള സിഗ്നലുകൾ ആഗീകരണം ചെയ്ത് അത് കാറിനടുത്തുള്ള റിലേ ബോക്സിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് കാറിലെ സെൻസറുകൾ സിഗ്നലുകൾ പിടിച്ചെടുത്ത് ഡോർ ലോക്കുകൾ തുറക്കുകയായിരുന്നു. കീലെസ്സ് എൻട്രി സിസ്റ്റം ആയതിനാൽ മോഷ്ടാക്കൾക്ക് കാർ സ്റ്റാർട്ട് ചെയ്ത് സ്ഥലം വിടാൻ അധിക സമയം വേണ്ടി വന്നിട്ടില്ല. ഒരു മിനിറ്റിൽ താഴെ മാത്രമേ മോഷ്ടാക്കൾക്ക് മോഷണം നടത്താൻ വേണ്ടി വന്നുള്ളൂ എന്ന് പോലീസ് പറഞ്ഞു.

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിലെ ക്രൈം റിഡക്ഷൻ ടീം തലവൻ മാർക്ക് സിൽവസ്റ്റർ പറഞ്ഞത് ഇതിനെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നാണ്. ഹൈടെക് കള്ളന്മാരെ തടയാൻ കാർ ഉടമകൾ ഡീലർമാരെ സമീപിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറയുന്നു.

പ്രത്യേകിച്ച് മലയാളികളും ഇക്കാര്യത്തിൽ കൂടുതൽ മുൻ കരുതലുകൾ എടുക്കണം. സുരക്ഷാ സംവിധാനങ്ങൾ ഉള്ള സ്റ്റിയറിംഗ് വീൽ ലോക്കുകൾ ഘടിപ്പിക്കുകയോ ഡീലർമാരെ സമീപിച്ച് ഏറ്റവും പുതിയ സോഫ്ട്‍വെയറുകൾ അപ്‌ലോഡ് ചെയ്യുകയോ വേണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more