1 GBP = 104.17

ഹേവാര്‍ഡ്സ്ഹീത്ത് H.M A യുടെ ആഭിമുഖ്യത്തില്‍ മെഗാഷോ ജൂലൈ 9 ഞായറാഴ്ച 6 മണി മുതല്‍ …

ഹേവാര്‍ഡ്സ്ഹീത്ത് H.M A യുടെ ആഭിമുഖ്യത്തില്‍ മെഗാഷോ ജൂലൈ 9 ഞായറാഴ്ച 6 മണി മുതല്‍ …

ജിജോ അരയത്ത്

ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്‍ H.M A യുടെ ആഭിമുഖ്യത്തില്‍ സിനിമാസീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് മെഗാഷോ ജൂലൈ 9 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഹേവാര്‍ഡ്സ്ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം അഞ്ചര മുതല്‍ ഹാളിലേക്ക് പ്രവേശനം ആരംഭിക്കുന്നതും, ആദ്യമേ തന്നെ എത്തുന്നവര്‍ക്ക് മുന്‍നിരയില്‍ ഇരിക്കാവുന്നതുമായിരിക്കും.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ അരുണ്‍ ഗോപന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഗാനമേള, പ്രശസ്ത സിനിമാ – സീരിയല്‍ താരം ദേവി ചന്ദന & ടീം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, പ്രശസ്ത കോമഡി ആര്‍ട്ടിസ്റ്റ് (കലാഭവന്‍ മണി ഡ്യൂപ്പ്) കൃഷ്ണകുമാറിന്റെ നാടന്‍ പാട്ടും, മിമിക്രിയും കൂടാതെ HMA യുടെ ഫുഡ് കമ്മിറ്റി ഒരുക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങളും ഫുഡ് സ്റ്റാളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതാണ്.

മലയാള ചലച്ചിത്ര ലോകത്തും അതോടൊപ്പം യുകെയിലും പ്രശസ്തരായ നിരവധി കലാകാരന്മാരും കലാകാരികളും ഇവരെ കൂടാതെ HMA യുടെ മെഗാഷോയില്‍ അണിനിരക്കും.

മെഗാഷോയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതും പക്ഷെ 5 വയസിനു താഴെയുള്ളവര്‍ക്ക് തികച്ചും സൗജന്യവുമായിരിക്കും. മെഗാഷോയുടെ ഭൂരിഭാഗം ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റഴിഞ്ഞു കഴിഞ്ഞു. പക്ഷെ ഏതാനും ചില പാസുകള്‍ സിംഗിള്‍ മുതല്‍ ഫാമിലി വരെയുള്ളവ അത്യാവശ്യക്കാര്‍ക്ക് ഭാരവാഹികളുടെ പക്കല്‍ നിന്നും ലഭിക്കുന്നതാണ്. ജൂലൈ 9 വൈകുന്നേരം അഞ്ചേമുക്കാല്‍ മുതല്‍ നടത്തപ്പെടുന്ന മെഗാഷോയിലേക്ക് എല്ലാ കലാപ്രേമികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാട്, സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മട്ടമന, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, സന്തോഷ് ജോസ്, സ്‌പോര്‍ട്‌സ് കോ- ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ്, ഓഡിറ്റര്‍ ബിജു ഫിലിപ്പ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ബാബു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നു.

അഡ്രസ്:

ക്ലെയര്‍ഹാള്‍, പെരിമൗണ്ട് റോഡ്, ഹേവാര്‍ഡ്സ്ഹീത്ത്, RH163DN

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു പോത്താനിക്കാട്: 07883013201

ജോസഫ് തോമസ്:  07413545841

ജിത്തു മാത്യു: 07868242189

ജിജോ അരയത്ത്: 07403158044,

ബേസില്‍ ബേബി: 07402735958

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more