1 GBP = 103.70

നോർത്താംപ്ടണിലെ തിരക്കേറിയ റോഡിൽ വെളുപ്പിന് ഒരു മണിക്ക് നടന്നു നീങ്ങിയ മൂന്നു വയസ്സുകാരനെ ലോറി ഡ്രൈവർ രക്ഷപ്പെടുത്തി; മരംകോച്ചുന്ന തണുപ്പിൽ നഗ്നപാദനായി നടന്ന കുഞ്ഞു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

നോർത്താംപ്ടണിലെ തിരക്കേറിയ റോഡിൽ വെളുപ്പിന് ഒരു മണിക്ക് നടന്നു നീങ്ങിയ മൂന്നു വയസ്സുകാരനെ ലോറി ഡ്രൈവർ രക്ഷപ്പെടുത്തി; മരംകോച്ചുന്ന തണുപ്പിൽ നഗ്നപാദനായി നടന്ന കുഞ്ഞു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

By News Desk, UUKMA NEWS

നോർത്താംപ്ടൺ: മിനഞ്ഞാന്ന് വെളുപ്പിന് ഒരു മണിയോടെയാണ് രണ്ടിനും മൂന്നിനും ഇടയിൽ വയസ്സ് പ്രായമുള്ള കുഞ്ഞു കൊടും തണുപ്പിൽ ഷൂസ് പോലും ധരിക്കാതെ ഡ്യൂവൽ കരേജ്‌ ആയ എ43ലൂടെ നടന്ന് നീങ്ങിയത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുപ്പത്തിയഞ്ചുകാരനായ ലങ്കാഷെയറിൽ നിന്നുള്ള സെയിൻസ്ബറി ട്രക്ക് ഡ്രൈവറാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ലോറികളും മറ്റു വാഹനങ്ങളും പാഞ്ഞു പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം.

ഡ്യൂവൽ കരേജ് വേയിൽ രണ്ടാമത്തെ വരിയിലേക്ക് മാറുമ്പോഴാണ് റോഡിന് വശത്ത് കൂടെ കുട്ടി നടന്ന് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഡ്രൈവർ പറയുന്നു. ആദ്യം നോട്ടത്തിൽ പകച്ച് പോയ താൻ ബ്രൈറ്റ് ലൈറ്റ് ഇട്ട് കൂടുതൽ സൂഷ്മമായി നിരീക്ഷിച്ചു, ഉടനെ തന്നെ വണ്ടി നിറുത്തി ഹസാർഡ് ലൈറ്റ് ഇട്ട് കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞു കുട്ടി ഷൂസ് പോലും ധരിക്കാതെ കടുത്ത തണുപ്പിൽ നടന്ന് നീങ്ങുന്നത് കണ്ടത്. പോലീസിനെ വിവരമറിയിച്ച ശേഷം കുഞ്ഞിനെ രക്ഷിച്ച് ലോറിയിൽ കയറ്റുകയായിരുന്നു.

പോലീസെത്തി ഡ്യൂവൽ കാരേജിന് സമീപമുള്ള മുഴുവൻ വീടുകളിലും കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഒടുവിൽ വെളുപ്പിന് 4.45ഓടെ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സെയിൻസ്ബറി ലോറി ഡ്രൈവറെ ഹീറോ എന്ന് വിളിച്ചാണ് പോലീസ് അഭിനന്ദിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more