1 GBP = 103.12

ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ പുതിയ നേതാവായി ഹെന്റി ബോള്‍ട്ടന്‍

ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ പുതിയ നേതാവായി ഹെന്റി ബോള്‍ട്ടന്‍

ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ പുതിയ നേതാവായി ഹെന്റി ബോള്‍ട്ടനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ വോട്ടുനേടി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തിയത്.
സൈനിക സേവനത്തിനും പൊലീസ് സര്‍വീസിനും ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയിരിക്കുന്നത്. ബ്രിക്‌സിറ്റ് ഹിതപരിശോധനയില്‍ പാര്‍ട്ടി നിലപാടിനു ലഭിച്ച വന്‍ പിന്തുണയെത്തുടര്‍ന്ന് രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിച്ചെന്ന് പ്രഖ്യാപിച്ച പരമോന്നത നേതാവ് നൈജന്‍ ഫെറാജ് നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി മറ്റു രണ്ടുപേരെ നേതാവായി തിരഞ്ഞെടുത്തെങ്കിലും ആര്‍ക്കും ദീര്‍ഘകാലം സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞില്ല.

മുസ്ലിം വിരുദ്ധം മുഖമുദ്രയായി പ്രഖ്യാപിച്ച് പാട്ടി നേതൃത്വത്തിലേക്ക് മത്സരിച്ച ആന്‍ മേരി വാട്ടേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അമ്പത്തിനാലുകാരനായ ഹെന്റി ബോള്‍ട്ടന്‍ ഒന്നാമതെത്തിയത്. ബോള്‍ട്ടന്‍ 29.9 ശതമാനം വോട്ടു നേടി. മറ്റ് അഞ്ച് സ്ഥാനാര്‍ത്ഥികള്‍കൂടി മത്സരിച്ചെങ്കിലും ആര്‍ക്കും ബോള്‍ട്ടിനെതിരെ കാര്യമായ വിജയം കാഴ്ചവയ്ക്കാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more