എഴുത്തുകാരി ഹെലന്‍ ബെയ്‌ലിയെ ഭര്‍ത്താവ് പണത്തിനായി കൊലപ്പെടുത്തിയതെന്ന് കോടതി


എഴുത്തുകാരി ഹെലന്‍ ബെയ്‌ലിയെ ഭര്‍ത്താവ് പണത്തിനായി കൊലപ്പെടുത്തിയതെന്ന് കോടതി

കൗമരപ്രായക്കാര്‍ക്കായുള്ള ഇലക്ട്ര ബ്രൗണ്‍ സീരീസിലൂടെ പ്രശസ്തയായ എഴുത്തുകാരി ഹെലന്‍ ബെയ്‌ലിയെ അവരുടെ ദശലക്ഷക്കണക്കിന് വരുന്ന സ്വത്ത് തട്ടിയെടുക്കുന്നതിനായി ജീവിത പങ്കാളി കൊലപ്പെടുത്തിയതാണെന്ന് കോടതി. കൊലപ്പെടുന്നതിന് മുന്‍പ് ഹെലന് ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നതായും കോടതിയില്‍ നടന്ന വാദത്തില്‍ പറയുന്നു.

മര്‍ദ്ദനമേറ്റ ഹെലനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാലിന്യക്കുഴിയില്‍ കുഴിച്ചുമൂടുകയായിരുന്നു. 51 വയസ്സുകാരിയായ ഹെലന്റെ മൃതദേഹം 2016 ജൂലൈമാസത്തില്‍ അവരുടെ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ റോയ്‌സ്‌റ്റോണിലുള്ള വീട്ടിലെ മാലിന്യക്കുഴിയില്‍ നിന്നാണ് കണ്ടെടുത്തത്. ഹെലനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ച് മൂന്ന് മാസത്തിന് ശേഷമായിരുന്നു ഇത്. ഹെലന്റെ പ്രീയപ്പെട്ട വളര്‍ത്തുനായയുടെ അവശിഷ്ടങ്ങളും മാലിന്യക്കുഴിയില്‍ നിന്ന് ലഭിച്ചു.

ഹെലന്റെ പങ്കാളിയായിരുന്ന ഇയാന്‍ സ്റ്റുവര്‍ട്ട് ആണ് കൊലപാതകം നടത്തിയതെന്ന് പീന്നിട് പോലീസ് കണ്ടുപിടിക്കുകയായിരുന്നു. ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചിരുന്നു. നിയമത്തെ വഴിതെറ്റിയ്ക്കാന്‍ നോക്കിയതിനും കൊലപാതകം, തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സ്റ്റുവര്‍ട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എഴുത്തുകാരിയായ ഹെലന് 4 മില്യണ്‍് പൗണ്ടിന്‍രെ ആസ്തിയുണ്ടായിരുന്നതായി കേസ് നടക്കുന്ന സെന്റ് ആല്‍ബന്‍സ് ക്രൗണ്‍ കോടതി കണ്ടത്തി.

ഹെലന്റെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ വീടും പണവും ്‌സ്വന്തമാക്കാന്‍ സ്റ്റുവര്‍ട്ട് ശ്രമം തുടങ്ങിയിരുന്നതായും കോടതി കണ്ടെത്തി. ഹെലന്റെ ആദ്യഭര്‍ത്ാവ് ജോണ്‍ സിന്‍ഫീല്‍ഡ് വാങ്ങിയതായിരുന്നു റോയ്‌സ്‌റ്റോണിലെ വീട്. 2011 ല്‍ ജോണിന്റെ മരണശേഷം വീട് ഹെലന് സ്വന്തമാവുകയായിരുന്നു. പിന്നീട് ഹെലനും സ്റ്റുവര്‍ട്ടും ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒന്നിച്ച് താമസിച്ച് വരുകയായിരുന്നു.

സ്റ്റുവര്‍ട്ട് ഹെലന് രഹസ്യമായി ഉറക്കഗുളികകള്‍ നല്‍കിയിരുന്നതായും പിന്നീട് ക്രമമായി ഇതിന്റെ അളവ് വര്‍ദ്ധിപ്പിച്ചിരുന്നതായും കോടതി കണ്ടെത്തി. ഏപ്രില്‍ 11 നാണ് ഹെലനെ വര്‍ദ്ധിച്ച അളവില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം സ്റ്റുവര്‍ട്ട് കൊലപ്പെടുത്തി വീട്ടിലെ വേസ്റ്റ് ടാങ്കില്‍ തള്ളിയത്. ഹെലന്റെ പണത്തിനായി സ്റ്റുവര്‍ട്ട് ഗുഢാലോചന നടത്തി അവരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടറായ സ്റ്റുവര്‍ട്ട് ട്രിമ്മര്‍ ക്യൂസി ആരോപിച്ചു.

ഹെലന്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ദിവസം തന്നെ ഹെലന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്റ്റുവര്‍ട്ടിന് പിന്‍വലിക്കാനുള്ള തുക അറുനൂറ് ഡോളറില്‍ നിന്ന് നാലായിരം ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് സ്റ്റുവര്‍ട്ട് വ്യക്തമാക്കി. അകാരണമായി ഉറക്കം വരുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും ഹെലന്‍ ആശങ്കപ്പെട്ടിരുന്നു. അത് മൂലം വിവാഹത്തിന് മുന്‍പ് തന്നെ സ്വത്തുക്കള്‍ സംബന്ധിച്ച് ഹെലന്‍ സ്റ്റുവര്‍ട്ടുമായി ധാരണയുണ്ടാക്കിയിരുന്നു. മരിച്ചുപോയാല്‍ വീടും സമ്പത്തിന്റെ നല്ലൊരു പങ്കും സ്റ്റുവര്‍ട്ടിന് ലഭിക്കുന്ന വിധമായിരുന്നു കരാര്‍. ഇതാണ് ഹെലനെ കൊലപ്പെടുത്താന്‍ സ്റ്റുവര്‍ട്ടിനെ പ്രേരിപ്പിച്ചത്.

ഹെലന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ അവരുടെ ശരീരത്തില്‍ നിന്നും സ്റ്റുവര്‍ട്ടിന് ഉറക്കമില്ലായ്മയ്ക്ക് കുറിച്ച് നല്‍കിയിരുന്ന മരുന്നിന്റെ അംശം കണ്ടെത്തിയിരുന്നു. ജോയി എന്നും നിക്ക് എന്നും പേരുള്ള രണ്ട് പേരാണ് ഹെലനെ കൊലപ്പെടുത്തിയതെന്നായിരുന്നു അറസ്റ്റിന് ശേഷം സ്റ്റുവര്‍ട്ട് പോലീസിനോട് പറഞ്ഞത്. സ്റ്റുവര്‍ട്ടിന്റെ വിചാരണ തുടരുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates