1 GBP = 103.54
breaking news

കോമണ്‍വെല്‍ത്ത് ഗെയിംസ്:ഹീന സിദ്ധുവിന് ഷൂട്ടിംഗില്‍ സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്:ഹീന സിദ്ധുവിന് ഷൂട്ടിംഗില്‍ സ്വര്‍ണം

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആറാം ദിവസം ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 11 ആയി.

38 പോയിന്‍റുകള്‍ നേടി ഗെയിം റെക്കോര്‍ഡുമിട്ടാണ് ഹീന സിദ്ധു ഷൂട്ടിംഗില്‍ ഒന്നാം സ്ഥാനതെ്തത്തിയത്. അതേസമയം ഗംഗന്‍ നരംഗും ചെയിന്‍ സിംഗും അടക്കമുള്ള താരങ്ങള്‍ മത്സരിച്ച പുരുഷ ഷുട്ടിംഗില്‍ ഇന്ത്യയ്ക്ക് മെഡലൊന്നും ലഭിച്ചില്ല. അതേസമയം മലേഷ്യയെ 2– 1 ന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

ഹീനയുടെ വിജയത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 20 ആയി. 11 സ്വര്‍ണവും 4 വെള്ളിയും 5 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. 41 സ്വര്‍ണവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും, 23 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും തുടരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more