1 GBP = 103.12

11 പേരുടെ ശരീരം ഛിന്നഭിന്നമായി ; ശരീര ഭാഗത്തിലൂടെ പട്ടാള ടാങ്കുകള്‍ കയറി ഇറങ്ങി ; ഇവരെ ക്രൂരമായി കൊലപ്പെടുത്തുന്നത് കാണാന്‍ പതിനായിരത്തോളം പേരെ വിളിച്ചുകൂട്ടിയിരുന്നു ..കിം ജോങ് ഉന്നിന്റെ ക്രൂരതയെ കുറിച്ച് പെണ്‍കുട്ടി

11 പേരുടെ ശരീരം ഛിന്നഭിന്നമായി ; ശരീര ഭാഗത്തിലൂടെ പട്ടാള ടാങ്കുകള്‍ കയറി ഇറങ്ങി ; ഇവരെ ക്രൂരമായി കൊലപ്പെടുത്തുന്നത് കാണാന്‍ പതിനായിരത്തോളം പേരെ വിളിച്ചുകൂട്ടിയിരുന്നു ..കിം ജോങ് ഉന്നിന്റെ ക്രൂരതയെ കുറിച്ച് പെണ്‍കുട്ടി

കിം ജോങ് ഉന്‍ ക്രൂരത പലപ്പോഴും വാര്‍ത്തയാകാറുണ്ട് .ആ ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടിവന്ന പെണ്‍കുട്ടി ഒടുവില്‍ ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിച്ചു.പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിങ്ങനെയാണ്..

11 സംഗീതജ്ഞരെ പരസ്യമായി വിമാനാക്രമണ പ്രതിരോധകമായ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നതിനു താന്‍ സാക്ഷിയാണെന്നാണ് ഹീ യോണ്‍ ലിം പറയുന്നത്. 2015 ല്‍ ഉത്തര കൊറിയയില്‍ നിന്ന് അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു ഇവള്‍ .

അശ്ലീല ചിത്രം നിര്‍മിച്ചുവെന്നാരോപിച്ചാണ് പതിനൊന്ന് സംഗീതജ്ഞരെ അതിക്രൂരമായി കിം കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടി പറയുന്നു.

” അവരെ കൈകെട്ടി, ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നില്‍ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാന്‍ 10,000 ആളുകളെ സ്ഥലത്ത് വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികള്‍ വെടിയുതിര്‍ത്തു. പതിനൊന്ന് പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങള്‍ക്കു മുകളിലൂടെ പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി. 200 അടി അടുത്തുനിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി’. ലിം പറയുന്നു.

സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാന്‍ പിടിച്ചുകൊണ്ടു പോയപ്പോഴാണു രക്ഷപ്പെടാന്‍ തീരുമാനിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പം ജീവന്‍ കൈയ്യിലെടുത്താണ് രാജ്യത്തുനിന്നു കടന്നതെന്നും ലിം കൂട്ടിച്ചേര്‍ത്തു.കിം നിരവധി പെണ്‍കുട്ടികളെ ലൈംഗീക അടിമകളാക്കിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വധശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ കാണാന്‍ ആളുകളെ വിളിച്ചു ചേര്‍ക്കുന്നതും അതു കഴിഞ്ഞാല്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നതും കിമ്മിന്റെ ശീലമാണത്രെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more