1 GBP = 103.81

ലണ്ടൻ ഹീത്രു എയർപോർട്ട് റൺവേക്ക് സമീപം വാഹനങ്ങൾ കൂട്ടിമുട്ടി ബ്രിട്ടീഷ് എയർവേയ്‌സ് എൻജിനീയർ മരിച്ചു, ഒരാൾക്ക് പരിക്ക്

ലണ്ടൻ ഹീത്രു എയർപോർട്ട് റൺവേക്ക് സമീപം വാഹനങ്ങൾ കൂട്ടിമുട്ടി ബ്രിട്ടീഷ് എയർവേയ്‌സ് എൻജിനീയർ മരിച്ചു, ഒരാൾക്ക് പരിക്ക്

ലണ്ടൻ: ലണ്ടൻ ഹീത്രു എയർപോർട്ടിൽ ടെർമിനൽ അഞ്ചിലാണ് സംഭവം നടന്നത്. ബ്രിട്ടീഷ് എയർവേയ്‌സ് ഉപയോഗിക്കുന്ന ബി ഗേറ്റിന് സമീപം വിമാനങ്ങളുടെ ഏപ്രണു സമീപമാണ് രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടം നടന്നയുടൻ ഫയർ ഫോഴ്സ് പാഞ്ഞെത്തി രണ്ടു പേരെയും പുറത്തെടുത്ത് വെസ്റ്റ് ലണ്ടൻ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ 40 കാരനായ ബ്രിട്ടീഷ് എയർവേയ്‌സ് എൻജിനീയർ കാർഡിയാക് അറസ്റ്റ് സംഭവിച്ച് മരണമടയുകയായിരുന്നു. പരിക്കേറ്റ മറ്റേയാളുടെ നില ഗുരുതരമല്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മെട്രോപൊളിറ്റൻ പോലീസിന്റെ സീരിയസ് കൊളിഷൻ ഇന്വെസ്റ്റിഗെറ്റിംഗ് ടീം അംഗങ്ങൾ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എയർപോർട്ട് വൃത്തങ്ങളും ബ്രിട്ടീഷ് എയർവേയ്‌സും സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

സംഭവത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകിയിരുന്നു. ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഇരുപതോളം വിമാനങ്ങൾക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ആംസ്റ്റർഡാമിലേക്കും സൂറിച്ചിലേക്കും പോകാനിരുന്ന വിമാനത്തിന്റെ തൊട്ടടുത്താണ് സംഭവം നടന്നത്. ഈ വിമാനം മൂന്നിലേറെ മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more