1 GBP = 104.13

കവെന്‍ട്രിയില്‍ 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കാര്‍ഡിയാക് അറസ്റ്റ്

കവെന്‍ട്രിയില്‍ 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കാര്‍ഡിയാക് അറസ്റ്റ്

വീട്ടില്‍ വെച്ചുണ്ടായ കാര്‍ഡിയാക് അറസ്റ്റിനെത്തുടര്‍ന്ന് പതിനേഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. ഒരു ചെറിയ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. കവെന്‍ട്രിയിലെ ഹെന്‍ലി ഗ്രീനിലുള്ള വീട്ടിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകള്‍ കുതിച്ചെത്തി സഹായം നല്‍കി. എന്നാല്‍ പാരാമെഡിക്കുകളുടെ ശ്രമങ്ങള്‍ വിഫലമാക്കി കൊണ്ട് കുഞ്ഞിന് കാര്‍ഡിയാക് അറസ്റ്റ് നേരിടുകയും മരിക്കുകയുമായിരുന്നു.
കുഞ്ഞ് മരിച്ചതായി സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം മരണത്തില്‍ ദുരൂഹതയില്ലെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കി. ഇതിനാല്‍ കേസ് കൊറോണര്‍ക്ക് റഫര്‍ ചെയ്യും. കുഞ്ഞ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ചുറ്റുമുള്ള താമസക്കാര്‍ ദുഃഖവാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ്.

കുടുംബക്കാര്‍ കരഞ്ഞ് നില്‍ക്കുമ്പോള്‍ ഓടിയെത്തിയ അയല്‍ക്കാര്‍ ഇവരെ സമാധാനിപ്പിച്ച് വെള്ളവും മറ്റും എത്തിച്ച് നല്‍കിയിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് കുഞ്ഞിന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിന് വിവരം ലഭിക്കുന്നത്. എന്നാല്‍ പാരാമെഡിക്കുകള്‍ക്ക് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് വക്താവ് വിശദീകരിച്ചു. കുഞ്ഞിന്റെ വിയോഗത്തില്‍ ഞെട്ടിനില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് പിന്തുണ നല്‍കാനുള്ള ശ്രമത്തിലാണ് അയല്‍ക്കാര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more